12 August Friday

വനിതാ കമീഷന്‍ സിറ്റിങ്ങിൽ 10 പരാതി തീർപ്പാക്കി

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

കുമളിയിൽ നടന്ന സംസ്ഥാന വനിത കമീഷൻ സിറ്റിങ്ങിൽ കമീഷൻ അംഗം 
ഷാഹിദ കമാൽ പരാതികൾ കേൾക്കുന്നു

 കുമളി

കുമളിയിൽ സംസ്ഥാന വനിത കമീഷൻ സിറ്റിങ് നടത്തി. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ഗൗരവത്തോടെയാണ് കമീഷൻ പരിഗണിക്കുന്നതെന്നും ഉചിതമായ നടപടികൾ സ്വീകരിച്ചു വരുന്നുണ്ടെന്നും  അംഗം ഷാഹിദ കമാൽ പറഞ്ഞു. കുമളിയിലും പരിസര പ്രദേശങ്ങളിലുമുള്ളവർക്ക് പ്രത്യേകമായാണ് അദാലത്ത് സംഘടിപ്പിച്ചത്. പരാതിക്കാർക്ക് വന്ന് പോകുന്നതിന് സൗകര്യത്തിനായി ജില്ലയെ നാല് മേഖലകളാക്കി തിരിച്ചാണ് വനിത കമീഷൻ സിറ്റിങ് നടത്തുന്നത്. 
കുമളി വ്യാപാര ഭവൻ ഹാളിൽ നടത്തിയ സിറ്റിങ്ങിൽ 35 കേസുകളാണ് പരിഗണിച്ചത്. കുടുംബ പ്രശ്‌നങ്ങൾ, വസ്തു തർക്കങ്ങൾ തുടങ്ങി വ്യത്യസ്ഥങ്ങളായ പരാതികളുണ്ടായിരുന്നു.  ഇതിൽ  കമീഷന് ഇടപെടാവുന്ന വിഷയങ്ങളിലെ പരാതികൾ പരിഹരിച്ചു.  സിറ്റിങ്ങിൽ 10 പരാതികൾ തീർപ്പാക്കി. 5 പരാതികളിൽ മറ്റു വകുപ്പുകളുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top