ഇടുക്കി
സംസ്ഥാന യുവജനക്ഷേമബോർഡ് ദേശിയ സാഹസിക അക്കാദമി കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ ദക്ഷിണ ഇന്ത്യയിലെ രണ്ടാമത്തെ ഉയരം കൂടിയ മലനിരയായ കൊളുക്കുമലയിലേക്ക് ട്രക്കിങ് സംഘടിപ്പിച്ചു. ട്രക്കിങ് പരിപാടി യുവജന ക്ഷേമ ബോർഡ് അംഗം സന്തോഷ് കാല സൂര്യനെല്ലിയിൽ ബേസ് ക്യാമ്പിൽ വച്ച് ഫ്ലാഗ് ഓഫ് ചെയ്തു.
സംസ്ഥാനത്തെ പതിനാല് ജില്ലകളിൽ നിന്നും തെരഞ്ഞെടുത്ത 35 യുവതീ യുവാക്കളാണ് പങ്കെടുത്തത്. 12 കി. മീറ്ററോളം അതിദുർഘടമായ പാതയിലൂടെ ഉള്ള ഓഫ് റോഡ് ജീപ്പ് സഫാരി, ടെന്റ് ക്യാമ്പിങ്, സൂര്യോദയ- അസ്തമന ദർശനം, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയില തോട്ടങ്ങൾ തുടങ്ങിയ ദൃശ്യമനോഹരമായ കാഴ്ചകൾ, വെള്ളച്ചാട്ടം തുടങ്ങിയവ ആസ്വദിച്ച സംഘത്തിന് റോപ്പ് അഡ്വഞ്ചർ ഇനങ്ങളിൽ പരിശീലനം നൽകി. വന്യജീവി ബോധവൽക്കരണം, കൊളുക്കുമലയുടെ ജൈവവൈവിധ്യം എന്നിവ സംബന്ധിച്ച് ആർ മോഹൻ ക്ലാസെടുത്തു. കൂടാതെ, വിവിധ സാംസ്കാരിക വൈജ്ഞാനിക പരിപാടികളും സംഘടിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..