16 January Saturday

178 കോവിഡ്‌ രോഗികൾ

വെബ് ഡെസ്‌ക്‌Updated: Sunday Nov 29, 2020
തൊടുപുഴ
ജില്ലയിൽ 178 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 144 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ എത്തിയ 10 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. 24 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 110 പേർക്ക്‌ രോഗമുക്തിയുണ്ട്‌. തൊടുപുഴയിലും വണ്ടിപ്പെരിയാറിലും 27 പേർക്കു വീതം രോഗം പിടിപെട്ടു. 
അയ്യപ്പൻകോവിൽ‐ 14, ദേവികുളം‐ 13, മൂന്നാർ‐ 13, ചക്കുപള്ളം‐ 11, വാഴത്തോപ്പ്‐ ഒമ്പത്‌ എന്നിങ്ങനെയും പരിശോധനാഫലം പോസിറ്റീവായി. കരിമണ്ണൂർ, വണ്ടൻമേട്‌ പഞ്ചായത്തുകളിൽ ഏഴുപേർക്കു വീതവും അടിമാലിയിൽ ആറുപേർക്കും വാത്തിക്കുടി, പുറപ്പുഴ പഞ്ചായത്തുകളിൽ അഞ്ചു പേർക്കു വീതവും രോഗം ബാധിച്ചു. കരുണാപുരത്ത്‌ നാലു ഫലം പോസിറ്റീവായി. നെടുങ്കണ്ടം, പള്ളിവാസൽ പഞ്ചായത്തുകളിൽ മൂന്നു വീതവും പീരുമേട്, ഉപ്പുതറ, മണക്കാട്, കഞ്ഞിക്കുഴി, വെള്ളത്തൂവൽ പഞ്ചായത്തുകളിൽ രണ്ടു വീതവും രോഗികളുണ്ട്‌. മൂന്നാർ, തൊടുപുഴ എന്നിവിടങ്ങളിൽ മൂന്നുപേരുടെ വീതവും കരുണാപുരത്ത്‌ രണ്ടുപേരുടെയും രോഗ ഉറവിടം വ്യക്തമല്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top