17 January Sunday

കളിക്കളത്തിൽനിന്ന്‌ അങ്കത്തട്ടിലേക്ക്

അലൻ നിഥിൻUpdated: Sunday Nov 29, 2020

വി ജി പ്രതീഷ്‌കുമാർ

 
അടിമാലി
മുൻ ദേശീയ ഫുട്ബോൾ റഫറി കളിക്കളത്തിൽനിന്ന്‌ തെരഞ്ഞെടുപ്പിന്റെ അങ്കത്തട്ടിലേക്ക്‌. എന്നാൽ, ഇത്തവണ മത്സരം നിയന്ത്രിക്കാനല്ല, പോരാടാൻ തന്നെയാണ്‌ തീരുമാനം. മുൻ ദേശീയ ഫുട്ബോൾ റഫറിയും ജില്ലാ ഫുട്ബോൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമായ വി ജി പ്രതീഷ് കുമാറാണ് തെരഞ്ഞെടുപ്പിൽ പള്ളിവാസൽ പഞ്ചായത്ത് ഒമ്പതാം വാർഡിൽനിന്ന്‌ എൽഡിഎഫ് സ്ഥാനാർഥിയായി ജനവിധി തേടുന്നത്. 2001ൽ കേരള ഫുട്ബോൾ അസോസിയേഷൻ ക്ലാസ് മൂന്ന്‌ റഫറിയായി ആരംഭിച്ച്‌ 2009ൽ ദേശീയ റഫറിയായി. സെക്കൻഡ് ഡിവിഷൻ ഐ ലീഗ്, അണ്ടർ 21 ഐ ലീഗ്, ദേശീയ ജൂനിയർ, സബ്ജൂനിയർ യൂത്ത് ചാമ്പ്യൻഷിപ്പ്, സ്റ്റേറ്റ് ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് തുടങ്ങി പ്രധാനപ്പെട്ട മത്സരങ്ങൾ നിയന്ത്രിച്ചിട്ടുള്ള പ്രതീഷ് കുമാർ 2012ൽ അണ്ടർ 17 ഫിഫ ലോകകപ്പ്‌ റഫറിമാരുടെ പാനലിലേക്ക് ഇന്ത്യയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 20 പേരിൽ ഒരാളായിരുന്നു. ഫുട്ബോൾ അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി, ത്രോ ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ എന്നിങ്ങനെ കായികരംഗത്ത് നിറസാന്നിധ്യമായ വി ജി പ്രതീഷ് കുമാർ ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ്‌ സെക്രട്ടറിയും അടിമാലി ബ്ലോക്ക് സെക്രട്ടറിയുമാണ്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top