04 December Friday

115 പേർക്ക‌് കോവിഡ‌്; രോഗമുക്തി 90

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020
തൊടുപുഴ
ജില്ലയിൽ 115 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 24 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 72 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ എത്തിയ 17 പേർക്കും വിദേശത്തുനിന്ന്‌ എത്തിയ ഒരാൾക്കും ഒരു ആരോഗ്യപ്രവർത്തകനും കോവിഡ‌് പോസിറ്റീവായി. 90 പേർക്ക‌് രോഗമുക്തിയുണ്ട‌്. കരുണാപുരം സ്വദേശികളായ നാലുപേരുടെയും കുമളിയിൽ മൂന്നുപേരുടെയും ഉറവിടം വ്യക്തമല്ല. കട്ടപ്പനയിൽ നവജാത ശിശു ഉൾപ്പെടെ നാലുപേരും തൊടുപുഴ, മൂന്നാർ എന്നിവിടങ്ങളിൽ രണ്ടുപേർ വീതവും ഉറവിടം അറിയാത്തവരിൽ ഉൾപ്പെടുന്നു. ചക്കുപള്ളം, പീരുമേട്,
പെരുവന്താനം, മാങ്കുളം, മൂലമറ്റം, ഇടവെട്ടി, മരിയാപുരം കുതിരക്കല്ല്, ചെപ്പുകുളം, കല്ലാർ ചേമ്പളം എന്നിവിടങ്ങളിൽ ഒരാളുടെ വീതവും രോഗ ഉറവിടം വ്യക്തമല്ല.
കൂടുതൽ രോഗികൾ തൊടുപുഴയിൽ
തൊടുപുഴയിലാണ്‌ ഏറ്റവും കൂടുതൽ രോഗികൾ. ഉറവിടം വ്യക്തമല്ലാത്ത രണ്ടുപേർ ഉൾപ്പെടെ 15 പേർക്കാണ‌് രോഗം. കുമളിയിൽ ഒമ്പതും അയ്യപ്പൻകോവിലിലും നെടുങ്കണ്ടത്തും എട്ടു വീതവും രോഗികളുണ്ട‌്. വണ്ടിപ്പെരിയാറിൽ ഏഴും ഇടവെട്ടി, കരുണാപുരം എന്നിവിടങ്ങളിൽ ആറുവീതവുമാണ‌് രോഗികൾ. ഉടുമ്പൻചോലയിലും കട്ടപ്പനയിലും അഞ്ചുവീതവും മൂന്നാർ, പാമ്പാടുംപാറ, വെള്ളത്തൂവൽ എന്നിവിടങ്ങളിൽ നാലുവീതവും കോവിഡ‌് സ്ഥിരീകരിച്ചു. 
പള്ളിവാസൽ, പെരുവന്താനം, രാജകുമാരി എന്നിവിടങ്ങളിൽ മൂന്നുപേർക്ക്‌ വീതവും അടിമാലി, ഉടുമ്പന്നൂർ, അറക്കുളം, ഏലപ്പാറ, കഞ്ഞിക്കുഴി, വാഴത്തോപ്പ്, ശാന്തൻപാറ പഞ്ചായത്തുകളിൽ രണ്ടുപേർക്ക്‌ വീതവും പോസിറ്റീവായി. ചക്കുപള്ളം, കോടിക്കുളം, കൊന്നത്തടി, മണക്കാട്, മാങ്കുളം, മറയൂർ, മരിയാപുരം, പീരുമേട്, സേനാപതി, ഉപ്പുതറ, വാത്തിക്കുടി പഞ്ചായത്തുകളിൽ ഒരാൾക്കു വീതവും കോവിഡ‌് സ്ഥിരീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top