24 November Tuesday

ഇഞ്ചികൃഷിയിൽ വിജയം കൊയ്‌ത്‌ സജിത്ത്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020
രാജാക്കാട് 
ഇഞ്ചികൃഷിയിലും മഞ്ഞൾകൃഷിയിലും കടൽ കടന്നെത്തിയ കാർഷികപെരുമയിലൂടെ സജിത്തിന്റെ ഹരിതവിപ്ലവം. ഹൈറേഞ്ചിൽ ഇഞ്ചിയുടെയും മഞ്ഞളിന്റെയും വീണ്ടെടുപ്പിനായുള്ള കഠിനപരിശ്രമത്തിലാണ് യുവകർഷകനായ സജിത്ത് തോമസ് ചേലനിൽക്കുംതടത്തിൽ. സജിത്തിന്റെ ജൈവകൃഷിയുടെ സവിശേഷത കണ്ടറിഞ്ഞ അമേരിക്കയിലെ ഫ്രന്റിയർ മാസിക സജിത്തിന്റെയും കുടുംബത്തിന്റെയും മുഖചിത്രവും ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു. കമ്പിളികണ്ടം തെള്ളിത്തോട്‌ സ്വദേശിയായ സജിത്ത് കഴിഞ്ഞ പത്ത്‌ വർഷത്തിലേറെയായി കാർഷികമേഖലയിൽ സജീവമാണ്‌. നാടൻ പശുക്കളുടെ പരിപാലനം, മത്സ്യകൃഷി, തേനീച്ച, കുരുമുളക്, ജാതി, പഴവർഗങ്ങൾ തുടങ്ങിയവയ്‌ക്ക്‌ പുറമെയാണ് ഇഞ്ചിയുടെയും മഞ്ഞളിന്റെയും ജൈവപരിപാലനം. പടമുഖത്തെ കൃഷിയിടത്തിൽ അഞ്ചേക്കറിൽ ഇഞ്ചിയും രണ്ടരയേക്കറിൽ മഞ്ഞളും സജിത്തിനുണ്ട്. തൊഴിലാളിക്ഷാമം, കാലാവസ്ഥാ മാറ്റം, രോഗകീടബാധകൾ എന്നീ പ്രതികൂലാവസ്ഥകളെ അതിജീവിച്ചാണ് വിളകളുടെ ജൈവപരിപാലനം.    മാതൃകാ കർഷകനായ സജിത്തിന്റെ ജൈവകാർഷികോൽപ്പന്നങ്ങൾക്ക് അധികവില നൽകിയാണ് പീരുമേട് ഡെവലപ്‌മെന്റ്‌ സൊസൈറ്റി വാങ്ങുന്നത്. അമേരിക്കയിലെയും കേരളത്തിലെയും കാർഷിക ഗവേഷകർ സജിത്തിന്റെ ഫാം സന്ദർശിക്കുകയും കാർഷിക രീതികൾ പഠിക്കുകയും ചെയ്തിരുന്നു. സി എം തോമസിന്റെയും ലീലാമ്മയുടെയും ഇളയമകനായ സജിത്തിന്റെ ഭാര്യ സുമിയാണ്. തോംസൺ, തെരേസ, അന്ന എന്നിവരാണ് മക്കൾ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top