02 December Friday

ഡൽഹിയിലെ തൽ സൈനിക് ക്യാമ്പിൽ താരമായി ന്യൂമാന്റെ ജോർജ് ഹെൻട്രി

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022
തൊടുപുഴ
എൻസിസി ദേശീയതലത്തിൽ ഡൽഹിയിൽ സംഘടിപ്പിച്ച തൽ സൈനിക് ക്യാമ്പിൽ താരമായി തൊടുപുഴ ന്യൂമാൻ കോളേജിലെ മൂന്നാംവർഷ ബികോം ബിരുദ വിദ്യാർഥിയും എൻസിസി അണ്ടർ ഓഫീസറുമായ ജോർജ് ഹെൻട്രി. എൻസിസിയുടെ കരസേനാ വിഭാഗത്തിന്റെ പരമോന്നത ക്യാമ്പായ തൽ സൈനിക് ക്യാമ്പിൽ കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ചാണ് ജോർജ് മികച്ച നേട്ടം കരസ്ഥമാക്കിയത്. 80 ദിവസം നീളുന്ന സെലക്ഷൻ പ്രക്രിയയ്ക്ക്ശേഷമാണ് കേഡറ്റുകൾക്ക് ടിഎസി സെലക്ഷൻ ലഭിക്കുന്നത്. ഇന്ത്യയിലെ 17 ഡയറക്ടറേറ്റുകളിൽ നിന്നുള്ള ടീമുകൾ മാറ്റുരച്ച മത്സരങ്ങളിൽ ജോർജ് ഹെൻട്രി വ്യക്തിഗത ഫയറിങ്, സീനിയർ ഡിവിഷൻ ഫയറിങ് എന്നീ വിഭാഗത്തിൽ വെള്ളി മെഡൽ നേടി. കോഴിക്കോട് എൻസിസി ഗ്രൂപ്പ് ഹെഡ് കോർട്ടേഴ്സിൽ വെച്ച് നടന്ന ഇന്റർ ഗ്രൂപ്പ് തൽ സൈനിക് ക്യാമ്പിലും കേഡറ്റ്‌ മെഡൽ കരസ്ഥമാക്കിയിരുന്നു. കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റ് ദേശീയ തൽ സൈനിക് ക്യാമ്പിൽ സീനിയർ ഡിവിഷൻ വിഭാഗത്തിലും ഹെൽത്ത് ആൻഡ് ഹൈജീൻ, ഒബ്സ്ട്രക്കിൾ ട്രെയിനിങ് എന്നീ മത്സരയിനങ്ങളിലും സ്വർണ മെഡൽ നേടി. സീനിയർ ഡിവിഷനിൽ എട്ട്‌ സ്ഥാപനങ്ങളും ജൂനിയർ ഡിവിഷനിൽ 21 സ്ഥാപനങ്ങളും ഉൾപ്പെട്ട 2665 കേഡറ്റുകൾ ഉള്ള 18 കേരള എൻസിസി ബറ്റാലിയനിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മൂന്നു പേരിൽ ഒരാളാണ് ജോർജ് ഹെൻട്രി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top