26 October Monday

ഉയർന്നുതന്നെ; 114

വെബ് ഡെസ്‌ക്‌Updated: Tuesday Sep 29, 2020
 തൊടുപുഴ
ജില്ലയിൽ 114 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 76 പേർക്ക്  സമ്പർക്കത്തിലൂടെയാണ് രോഗം. ഇതിൽ 11 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 36 പേർ രോഗമുക്തരായി. അടിമാലി സ്വദേശിനി(34), അടിമാലി മച്ചിപ്ലാവ് വനംവകുപ്പ് ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥർ(32, 27), വെള്ളിയാമറ്റം കലയന്താനി സ്വദേശി(70), ദേവികുളം സ്വദേശികൾ(53, 24), തൊടുപുഴ സ്വദേശിനി(21), തൊടുപുഴ മടക്കത്താനം സ്വദേശി(56), നെടുങ്കണ്ടം സ്വദേശി(40), ഉടുമ്പൻചോല അണക്കര സ്വദേശി(64), വെള്ളത്തൂവൽ സ്വദേശി(24) എന്നിവരുടെ രോഗ ഉറവിടമാണ്‌ വ്യക്തമല്ലാത്തത്‌. 
ഐസൊലേഷൻ വാർഡിലെ 13 പേർക്ക്‌ രോഗം
നെടുങ്കണ്ടം കരുണ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടി ചെയ്‌ത നേഴ്‌സുമാർ ഉൾപ്പെടെ 13 പേർക്കാണ്‌ രോഗം. നെടുങ്കണ്ടം താലൂക്ക്‌ ആശുപത്രിയിലെ ജീവനക്കാരാണിവർ. ഇവർക്കുപുറമെ നെടുങ്കണ്ടത്ത്‌ എട്ട്‌ പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. നാലു പുരുഷന്മാർക്കും മൂന്നു സ്‌ത്രീകൾക്കും ഒമ്പതു വയസ്സുകാരനുമാണ്‌ രോഗം. ഇതിലൊരാൾ കെപി കോളനി പിഎച്ച്എസി ജീവനക്കാരനാണ്‌. 
ശ്രദ്ധ വേണം  
വാഴത്തോപ്പിൽ എട്ടുപേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. മണിയാറംകുടിയിൽ അഞ്ചുപേർക്കും മുളകുവള്ളിയിൽ രണ്ടുപേർക്കും തടിയമ്പാട്  ഒരു യുവതിക്കുമാണ്‌ രോഗം. ബൈസൺവാലിയിൽ നാലുപേർക്കും വണ്ടിപ്പെരിയാറിൽ അഞ്ചുപേർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. 
ലോറേഞ്ചും പിന്നിലല്ല
തൊടുപുഴയിലും സമീപ പഞ്ചായത്തുകളിലും സമ്പർക്കരോഗികൾ പെരുകുന്നു. തൊടുപുഴയിലും വണ്ണപ്പുറത്തും മൂന്നുപേർക്കും മണക്കാട്, കോടിക്കുളം, എന്നിവിടങ്ങളിൽ രണ്ടുപേർക്കും വീതം പരിശോധനാഫലം പോസിറ്റീവായി. മഞ്ഞക്കടമ്പ്, മടക്കത്താനം, കരിമണ്ണൂർ നെയ്യശ്ശേരി, ഉടുമ്പന്നൂർ, കോടിക്കുളം, അറക്കുളം, കുടയത്തൂർ എന്നിവിടങ്ങളിൽ ഒരാൾക്കുവീതവും കോവിഡ്‌ സ്ഥിരീകരിച്ചു. ഹൈറേഞ്ച്‌ മേഖലയിൽ വണ്ടന്മേട് രണ്ടുപേർക്കും അയ്യപ്പൻകോവിൽ അയ്യരുപാറ, കരുണാപുരം കുഴിത്തൊളു, കട്ടപ്പന നരിയംപാറ, മൂന്നാർ, പീരുമേട് പോത്തൻകോട്, സേനാപതി, വാത്തിക്കുടി, വെള്ളത്തൂവൽ സെങ്കുളം എന്നിവിടങ്ങളിൽ ഒരാൾക്കുവീതവും രോഗമുണ്ട്‌.
25 അതിഥി തൊഴിലാളികൾക്ക്‌ രോഗം
ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ എത്തിയ 25 തൊഴിലാളികളുടെ പരിശോധനാഫലം പോസിറ്റീവായി. ഉടുമ്പൻചോലയിലുള്ള 14 പേർക്കും വാഴത്തോപ്പിൽ എട്ടുപേർക്കുമാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഉടുമ്പന്നൂരിൽ മൂന്ന്‌ തൊഴിലാളികളുടെ ഫലവും പോസിറ്റീവായി. ഇതരസംസ്ഥാനത്തുനിന്ന്‌ എത്തിയ വണ്ണപ്പുറം‌ മുണ്ടന്മുടി സ്വദേശികളായ ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്കും കരുണാപുരത്ത്‌ നാലുപേർക്കും അയ്യപ്പൻകോവിലിൽ രണ്ടുപേർക്കും രോഗം പിടിപെട്ടു. അടിമാലി, കുമളി റോസാപ്പൂക്കണ്ടം, മരിയാപുരം, പാമ്പാടുംപാറ എന്നിവിടങ്ങളിൽ ഒരാൾക്ക് വീതം‌ രോഗമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top