22 October Thursday

മുല്ലക്കാനത്ത്‌ 45 പേർ ചെങ്കൊടിത്തണലിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 29, 2020
രാജാക്കാട്
രാജാക്കാട് മുല്ലക്കാനത്ത് ബിഡിജെഎസ് പഞ്ചായത്ത് പ്രസിഡന്റ്‌ വി എൻ തങ്കച്ചൻ ഉൾപ്പെടെ 45 പേർ സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ തീരുമാനിച്ചു. ബിഡിജെഎസ്, കോൺഗ്രസ് പാർടികളിൽ പ്രവർത്തിച്ചിരുന്ന 14 കുടുംബങ്ങളിൽനിന്നുള്ളവരാണ് സിപിഐ എമ്മിലേക്ക്‌ എത്തിയത്‌. പുതുതായി പാർടിയിൽ എത്തിയവരെ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ രക്തഹാരമിട്ട്‌ സ്വീകരിച്ചു. കഴിഞ്ഞദിവസം രാജാക്കാട് പഞ്ചായത്തിലെതന്നെ പഴയവിടുതിയിൽ ചെരിപുറം മേഖലയിൽനിന്ന് 75 പേർ വിവിധ രാഷ്ട്രീയ പാർടികളിൽനിന്ന്‌ രാജിവച്ച്‌ സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top