26 October Monday

മത്സ്യകൃഷിയിൽ അനന്തസാധ്യതകൾ: മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 29, 2020

ജില്ലാ ഫിഷറീസ് കാര്യാലയം മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു

 

ഇടുക്കി
മത്സ്യകൃഷിയിൽ അനന്തസാധ്യതകളാണ് ജില്ലയിലുള്ളതെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പൈനാവിലേക്ക്‌ മാറ്റി പ്രവർത്തനം ആരംഭിച്ച ജില്ലാ ഫിഷറീസ് കാര്യാലയം ഓൺലൈനായി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മത്സ്യകൃഷിയിൽ ആദിവാസി വിഭാഗങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് തൊഴിൽ നേടാൻ സഹായമാകുന്ന സാഹചര്യമാണുള്ളത്‌. മന്ത്രി എം എം മണിയുടെ ഇടപെടലിൽ വൈദ്യുതി ബോർഡിന്റെ സഹായത്തോടെ ജില്ലയിൽ ഉടൻ ഹാച്ചറി ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജില്ലയിൽ മൂന്ന് മത്സ്യഭവനും പഞ്ചായത്ത് ക്ലസ്റ്ററുകളുമടക്കം നിരവധി പദ്ധതികളാണ്‌ നടപ്പാക്കുന്നത്. ജല സംഭരണികളിലടക്കം മത്സ്യകൃഷിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഉൽപ്പാദനം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ മന്ത്രി എം എം മണി അധ്യക്ഷനായി. ഫിഷറീസ് ഡയറക്ടർ സി എ ലത റിപ്പോർട്ട് അവതരിപ്പിച്ചു. പൈനാവിൽ മുമ്പ്‌ കേന്ദ്രീയ വിദ്യാലയം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ്‌ ജില്ലാ ഫിഷറീസ് കാര്യാലയം പ്രവർത്തനം ആരംഭിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top