ഇടുക്കി
അക്ഷരമുറ്റങ്ങൾ വിജ്ഞാന സദസ്സുകളായി, കുരുന്നു മനസ്സുകളിൽ ആനന്ദത്തിന്റെ പുതുവെളിച്ചം നിറഞ്ഞു. കളിച്ചും ചിരിച്ചും അറിവ് പങ്കുവച്ചും കുട്ടികൾ അക്ഷരമുറ്റത്ത് ഒന്നിച്ചു, വിജ്ഞാന വാതിലുകൾ തുറക്കാനായ്. രക്ഷിതാക്കളുടെയും അധ്യാപകരുടെയും അകൈതവ പിന്തുണയും. ചോദ്യങ്ങളുടെ ഉത്തരങ്ങളുമായി വേഗത്തിൽ കൈയുയർത്തിയും ആലോചിച്ചും പ്രതികരിച്ചും കുട്ടികൾ ആശയ സംവാദത്തിന്റെ ആവേശം ഉൾക്കൊണ്ടു. ശാസ്‍ത്രാവബോധവും സാമൂഹ്യ അടിത്തറയും അറിവും വിവേകവും നേടി ലക്ഷ്യബോധവുമുള്ള തലമുറയെ വാർത്തെടുക്കുകയാണ് ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്. ഉപജില്ലാ മത്സരങ്ങൾ വൻപങ്കാളിത്തമുള്ള ജനകീയ ഉത്സവമായി മാറി. ജില്ലയിലെ ഏഴ് ഉപജില്ലകളിൽനിന്ന് ആയിരത്തോളം കുട്ടികൾ പങ്കെടുത്തു. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് ക്യാഷ് അവാർഡ്, മൊമെന്റോ, സർടിഫിക്കറ്റ് എന്നിവയും മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും പുസ്‌തകങ്ങളും സമ്മാനമായി നൽകി.
നെടുങ്കണ്ടം ഉപജില്ലാമത്സരം പഞ്ചായത്ത് യുപി സ്‌കൂളിൽ നെടുങ്കണ്ടം പോളിടെക്നിക്ക് പ്രിൻസിപ്പൽ ജയൻ പി വിജയൻ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ കമ്മിറ്റിയംഗം കെ വി സതീഷ് അധ്യക്ഷനായി. ജില്ലാ സ്‌പോർട്‌സ് കൗൺസിലംഗം ടി എം ജോൺ മുഖ്യപ്രഭാഷണം നടത്തി. പ്രഥമാധ്യാപകൻ സിബി പോൾ, കെഎസ്‌ടിഎ ഭാരവാഹികളായ ബിജു ജോർജ്, കെ കെ അനീഷ് , എം എ സിറാജുദീൻ, മിലൻ ജേക്കബ് എന്നിവർ സംസാരിച്ചു. ദേശാഭിമാനി ബ്യൂറോ ചീഫ് കെ ടി രാജീവ് സ്വാഗതം പറഞ്ഞു. വിജയികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജൻ സമ്മാനങ്ങൾ വിതരണം ചെയ്‌തു. സംഘാടകസമിതി രക്ഷാധികാരി വി സി അനിൽ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു.
കട്ടപ്പന ഉപജില്ലാതല മത്സരം ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ വി ആർ സജി അധ്യക്ഷനായി. കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം കെ ആർ ഷാജിമോൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എൻ വി ഗിരിജാകുമാരി, ജി അമ്പിളി, പൊന്നമ്മ സുഗതൻ, അജിൻ അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ എം ഡി വിപിൻദാസ് സ്വാഗതവും ഉപജില്ലാ അക്കാദമി കമ്മിറ്റി കൺവീനർ അരുൺകുമാർ ദാസ് നന്ദിയും പറഞ്ഞു. വി ആർ സജി സമ്മാനങ്ങൾ വിതരണംചെയ്തു.
തൊടുപുഴ ഉപജില്ലാ മത്സരം കരിമണ്ണൂർ സെന്റ് ജോസഫ് എച്ച്എസ്എസിൽ കരിമണ്ണൂർ സിഐ വി സി വിഷ്‍ണുകുമാർ ഉദ്ഘാടനംചെയ്‍തു. സിപിഐ എം കരിമണ്ണൂർ ഏരിയ സെക്രട്ടറി പി പി സുമേഷ് അധ്യക്ഷനായി. കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം എ എം ഷാജഹാൻ പദ്ധതി വിശദീകരിച്ചു. സ്വാഗതസംഘം രക്ഷാധികാരി കെ പി മേരി, വൈസ് ചെയർമാൻ ടി ആർ സോമൻ, ദേശാഭിമാനി സബ് എഡിറ്റർ നന്ദു വിശ്വംഭരൻ, കരിമണ്ണൂർ ലേഖകൻ കെ പി മധുസൂദനൻ എന്നിവർ സംസാരിച്ചു. ഉപജില്ലയിലെ വിവിധ സ്‍കൂളുകളിൽനിന്ന് വിജയിച്ചെത്തിയ 160ഓളം കുട്ടികൾ മത്സരിച്ചു.
മത്സര സമയത്ത് രക്ഷിതാക്കൾക്കായി ശാസ്‍ത്ര അവബോധന ക്ലാസ് നടത്തി. ഫെഡറൽ ബാങ്ക് റിട്ട. ഉദ്യോഗസ്ഥനും ഭൂമിശാസ്‍ത്ര ഗവേഷകനുമായ വിജയൻ മുക്കുറ്റിയിൽ ക്ലാസെടുത്തു. കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി സമ്മാനങ്ങൾ വിതരണംചെയ്‍തു. കരിമണ്ണൂർ ലോക്കൽ സെക്രട്ടറി ജെയ്‍ൻ അഗസ്റ്റിൻ അധ്യക്ഷനായി. അക്കാദമിക് കമ്മിറ്റി കൺവീനർ അബ്‍ദുൾ ഖാദർ സംസാരിച്ചു.
മൂന്നാർ ഉപജില്ലാ മത്സരം മൂന്നാർ ഗവ. ഹൈസ്കൂളിൽ സിപിഐ എം മൂന്നാർ ഏരിയ സെക്രട്ടറി കെ കെ വിജയൻ ഉദ്ഘാടനം ചെയ്തു. ഉപജില്ല സെക്രട്ടറി അരുൺ മനോകുമാർ അധ്യക്ഷനായി. പ്രഥമാധ്യാപിക ഡോ. ജയലക്ഷ്മി, കെഎസ്ടിഎ ജില്ലാ കമ്മിറ്റിയംഗം പി എച്ച് ഷിമു, അനിൽകുമാർ, വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ ജി സോജൻ, എസ് രഞ്ജിത് എന്നിവർ സംസാരിച്ചു. ഡോ. ജയലക്ഷ്മി വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്‌തു. മൂന്നാർ ഏരിയ ലേഖകൻ പാട്രിക് വേഗസ് സ്വാഗതവും മറയൂർ ഏരിയ ലേഖകൻ എസ് ഇന്ദ്രജിത് നന്ദിയും പറഞ്ഞു.
പീരുമേട് ഉപജില്ലാ മത്സരം വണ്ടിപ്പെരിയാർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി മാലതി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ എസ് മുരുകേശൻ അധ്യക്ഷനായി. കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം എം രമേഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എക്സിക്യൂട്ടീവംഗം ദുരെെരാജ്, ജില്ലാ ജോയിന്റ് സെക്രട്ടറി സജീവ് കുമാർ, ദേശാഭിമാനി സീനിയർ സബ് എഡിറ്റർ ജോബി ജോർജ് എന്നിവർ സംസാരിച്ചു.
വണ്ടിപ്പെരിയാർ സഹകരണ ബാങ്ക് പ്രസിഡന്റ് റിനിൽ മാത്യു വിജയികൾക്ക് സമ്മാനം വിതരണം ചെയ്‌തു. സബ്ജില്ലാ സെക്രട്ടറി പി ജയകുമാർ അധ്യക്ഷനായി. കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവംഗം എൽ ശങ്കിലി സ്വാഗതവും ദേശാഭിമാനി ഏലപ്പാറ ഏരിയലേഖകൻ ടി ജോർജുകുട്ടി നന്ദിയും പറഞ്ഞു.
അടിമാലി ഉപജില്ലാ മത്സരം അടിമാലി ഗവ. ഹൈസ്കൂളിൽ പള്ളിവാസൽ പഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സാഗതസംഘം ചെയർപേഴ്സൺ അപർണ നാരായണൻ അധ്യക്ഷയായി. അക്കാദമിക് കമ്മിറ്റി കൺവീനർ അനീഷ് മാത്യു മത്സരങ്ങളെ സംബന്ധിച്ച് വിശദീകരിച്ചു. അക്ഷരമുറ്റം ജില്ലാ കോ ഓർഡിനേറ്റർ എം പി ശിവപ്രസാദ്, സ്വാഗതസംഘം കൺവീനർ ടി കെ സുധേഷ് കുമാർ, മാത്യു ഫിലിപ്പ്, പി എ ജയകുമാർ, എസ് സുബീഷ് എന്നിവർ സംസാരിച്ചു. വിജയികൾക്ക് കേരള സംസ്ഥാന ഈറ്റ, -കാട്ടുവള്ളി-, തഴ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ചാണ്ടി പി അലക്സാണ്ടർ സമ്മാനങ്ങൾ വിതരണം ചെയ്തു.
അറക്കുളം ഉപജില്ലാ മത്സരം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ തൊടുപുഴ അർബൻ ബാങ്ക് വൈസ് ചെയർമാൻ ടി കെ ശിവൻ നായർ ഉദ്‌ഘാടനം ചെയ്‌തു. ഏരിയ ലേഖകൻ എ ആർ അനീഷ് അധ്യക്ഷനായി. പി ഡി സുമോൻ, കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് സജി, ശ്രീകല എന്നിവർ സംസാരിച്ചു. പി പി സൂര്യ കുമാർ സ്വാഗതവും. വി കെ ഗോപാലൻ നന്ദിയും പറഞ്ഞു. അറുക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബി ജോമോൻ സമ്മാനങ്ങൾ വിതരണം ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..