14 August Friday

തോട്ടം തൊഴിലാളി ഭവനപദ്ധതി രണ്ടാംഘട്ടം: ആദ്യ വീടിന്‌ ശിലയിട്ടു

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020

  മൂന്നാർ

ഭൂരഹിതരായ തോട്ടം തൊഴിലാളികളുടെ ഭവനനിർമാണ പദ്ധതി‌ രണ്ടാംഘട്ടത്തിൽ ആദ്യമായി പണിയുന്ന വീടിന്റെ തറക്കല്ലിടൽ എസ് രാജേന്ദ്രൻ എംഎൽഎ നിർവഹിച്ചു. 
    കുറ്റ്യാർവാലിയിൽ അഞ്ചുസെന്റ്‌ വീതം സ്ഥലത്താണ്‌ തോട്ടം തൊഴിലാളികൾക്ക്‌ വീട്‌ നിർമിക്കുന്നത്‌. കെഡിഎച്ച്പി കമ്പനി സൈലന്റ്‌വാലി എസ്റ്റേറ്റ് രണ്ടാം ഡിവിഷനിലെ രാമറിന്റെ വീട് നിർമാണമാണ് ആരംഭിച്ചത്. ദേവികുളം പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വീട് നിർമാണം. പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ 2,300 പേർക്കാണ് അഞ്ചുസെന്റ്‌ വീതം സ്ഥലം നൽകിയിട്ടുള്ളത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട മുഴുവൻ ആളുകൾക്കും വീട് നിർമിക്കാൻ ധനസഹായം അനുവദിക്കുമെന്ന് എസ് രാജേന്ദ്രൻ എംഎൽഎ പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top