14 August Friday

4 പേർക്ക്‌ കോവിഡ്‌; രോഗമുക്തരായി 6 പേർ

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020

 തൊടുപുഴ

നെടുങ്കണ്ടം സ്വദേശിനിയായ അഞ്ച് വയസ്സുകാരി ഉൾപ്പടെ നാലുപേർക്ക് കൂടി ജില്ലയിൽ കോവിഡ്‌ 19 സ്ഥിരീകരിച്ചു. ചികിത്സയിലിരുന്ന ആറുപേർ രോഗമുക്തരുമായി. ഞായറാഴ്‌ച രോഗം സ്ഥിരീകരിച്ചവരെല്ലാം വിദേശത്തുനിന്ന്‌ മടങ്ങിയെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരാണ്‌.
 പുതിയ രോഗികൾ
●ജൂൺ 17ന്‌ ദുബായിൽനിന്ന്‌ എത്തിയ മാവടി സ്വദേശിയായ 28 കാരൻ. നെടുമ്പാശേരിയിൽനിന്ന്‌ ടാക്‌സിയിൽ മാവടിയിൽ വാടകവീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞു. കഴിഞ്ഞദിവസം ആരോഗ്യപ്രശ്‌നങ്ങൾ മൂലം അച്ഛൻ മരിച്ചു. ആരോഗ്യപ്രവർത്തകർ നിർദേശിച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്‌, മറ്റുള്ളവരെയെല്ലാം ഒഴിവാക്കി നിർത്തി പള്ളി സെമിത്തേരിയിൽ മൃതദേഹം കാണാൻ അവസരം ഒരുക്കിയിരുന്നു. 26നാണ്‌ സ്രവമെടുത്തത്‌.
● ജൂൺ 11ന്‌ മുത്തച്ഛനും മുത്തശ്ശിക്കും ഇളയ സഹോദരിക്കുമൊപ്പം ഡൽഹിയിൽനിന്നെത്തിയ നെടുങ്കണ്ടം എഴുകുംവയൽ സ്വദേശിനിയായ അഞ്ച് വയസ്സുകാരി. കൊച്ചിയിൽനിന്ന്‌ ടാക്‌സിയിൽ വീട്ടിലെത്തി എല്ലാവരും നിരീക്ഷണത്തിലായി. 25-ന് മുത്തച്ഛന്‌ രോഗം സ്ഥിരീകരിച്ചു. ഇതോടെ, രോഗലക്ഷണമില്ലെങ്കിലും അടുത്തദിവസം കുട്ടിയുടെ സ്രവം പരിശോധനയ്‌ക്ക്‌ ശേഖരിച്ചു. മുത്തശ്ശിയുടേയും ഇളയസഹോദരിയുടേയും ഫലം നെഗറ്റീവാണ്.
● ജൂൺ അഞ്ചിന്‌ റോമിൽനിന്ന്‌ ചെന്നൈ വഴി എത്തിയ ഉടുമ്പൻചോല മൈലാടുംപാറ സ്വദേശിയായ 23 കാരൻ. ഏഴുദിവസം ചെന്നൈയിലെ ഹോട്ടലിൽ നിരീക്ഷണത്തിലായിരുന്നു. 13-ന്‌ നെടുമ്പാശേരിയിലും അവിടെനിന്ന്‌ ടാക്‌സിയിൽ വീട്ടിലെത്തി വീണ്ടും നിരീക്ഷണത്തിലായി. 26നാണ്‌ സ്രവം ശേഖരിച്ചത്.
● ജൂൺ 11ന്‌ ദമാമിൽനിന്ന്‌ എത്തിയ തൊടുപുഴ കോടിക്കുളം സ്വദേശിനിയായ 30 കാരി. നെടുമ്പാശേരിയിൽനിന്ന്‌ ടാക്‌സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്ന ഇവരുടെ സ്രവം 26നാണ്‌  ശേഖരിച്ചത്

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top