08 August Saturday

നിർമാണ പ്രവർത്തനങ്ങൾക്ക്‌ ലോക്ക്‌ഡൗണില്ല

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020

 

വിനോദസഞ്ചാര മേഖല പൂർണമായി അടച്ചിട്ടെങ്കിലും നല്ലനാളുകൾ പ്രതീക്ഷിച്ച്‌ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇതിൽ പ്രധാനമാണ്‌ മൂന്നാറിലെ ‘മുതിരപ്പുഴ റിവർ ബ്യൂട്ടിഫിക്കേഷൻ പദ്ധതി’. നിലവിലുള്ള പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങൾ, പുഴയുടെ തീരത്തുകൂടിയുള്ള നടപ്പാത, ഓപ്പൺ സ്‌റ്റേജ് എന്നിവ ഉൾപ്പെടുന്ന 1.65 കോടിയുടെ പ്രോജക്ടാണിത്‌. നിർമിതി കേന്ദ്രത്തിനാണ്‌ നിർമാണ ചുമതല. ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. 
പാഞ്ചാലിമേടും ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ട നിർമാണം ആരംഭിച്ചിട്ടുണ്ട്‌. പാഞ്ചാലിക്കുളത്തിന്റെ നവീകരണ പദ്ധതി, ബോട്ടിങ് എന്നിവയാണ്‌ ഒരുക്കുന്നത്‌. കൂടാതെ ചെറുതോണിയിൽ പുതിയ ഹോട്ടലും സഞ്ചാരികൾക്കായുള്ള വിശ്രമകേന്ദ്രവും പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top