14 November Thursday
മണക്കാട‌്

ചെറുത്തു തോൽപ്പിച്ചത‌് അവിശുദ്ധ സഖ്യത്തെ

വെബ് ഡെസ്‌ക്‌Updated: Saturday Jun 29, 2019

 

 
തൊടുപുഴ
എല്ലാവിധ അട്ടിമറി ശ്രമങ്ങളെയും പരാജയപ്പെടുത്തി തൊടുപുഴ ബ്ലോക്ക‌് പഞ്ചായത്ത‌് മണക്കാട‌് ഡിവിഷനിൽ എൽഡിഎഫ‌് നേടിയത‌് സമഗ്രവിജയം. ആദ്യഘട്ടത്തിൽ മത്സരരംഗത്തുനിന്ന‌് മാറിനിന്ന‌് യുഡിഎഫിനെ സഹായിക്കാനായിരുന്നു ബിജെപി തീരുമാനം. ഇതിലൂടെ ബിജെപി വോട്ട‌് മുഴുവനായും മറിച്ചുനൽകി യുഡിഎഫിനെ വിജയിപ്പിച്ച‌് ബ്ലോക്ക‌് ഭരണം അട്ടിമറിക്കാനായിരുന്നു നീക്കം.
    എന്നാൽ, ഈ നീക്കത്തെ ചിട്ടയായ പ്രചാരണപ്രവർത്തനങ്ങ‌ളിലുടെ മറികടന്നാണ‌് മണക്കാട‌് ഡിവിഷനിൽ 265 വോട്ടിന്റെ ഭൂരിപക്ഷത്തിന‌് എൽഡിഎഫിലെ ഷീന ഹരിദാസ‌് വിജയിച്ചത‌്. മത്സരരംഗത്ത‌ുനിന്ന‌് വിട്ടുനിൽക്കാനുള്ള നീക്കത്തെ ചൊല്ലി ബിജെപിയിൽ വൻകലഹം നടന്നിരുന്നു. പ്രശ‌്നം രൂക്ഷമാകുമെന്ന‌് കണ്ടതോടെയാണ‌് നേതൃത്വം ഇടപെട്ട‌് ഒരുപക്ഷത്തിന്റെ എതിർപ്പ‌് മറികടന്ന‌് ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചത‌്. 
എന്നാൽ, തെരഞ്ഞെടുപ്പു പ്രചാരണത്തിൽനിന്ന‌് ഒരു വിഭാഗം ബിജെപി പ്രവർത്തകർ പൂർണമായും അകന്നുനിന്നു. ഇവർ യുഡിഎഫ‌് സ്ഥാനാർഥിക്ക‌് വോട്ടു മറിക്കുന്നതിന‌് കരുക്കൾ നീക്കി.
കഴിഞ്ഞ തവണ 893 വോട്ട‌് കരസ്ഥമാക്കിയ ബിജെപിക്ക‌് ഉപതെരഞ്ഞെടുപ്പിൽ 335 വോട്ടുകൾ മാത്രം ലഭിച്ചത‌് വോട്ടുകച്ചവടത്തിന‌് തെളിവാണ‌്. അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 1210 വോട്ട‌് നേടിയ യുഡിഎഫിന‌് 205 വോട്ടിന്റെ വർധനയുണ്ടായി.
അവിശുദ്ധസഖ്യത്തെ പരാജയപ്പെടുത്തിയാണ‌് തൊടുപുഴ ബ്ലോക്ക‌് പഞ്ചായത്ത‌് ഭരണം എൽഡിഎഫ‌് ഉറപ്പിച്ചത‌്. വികസന നേട്ടങ്ങളുമായി മുന്നേറുന്ന ഭരണസമിതിക്ക‌് ഈ തെരഞ്ഞെടുപ്പുവിജയം ഊർജവുമായി. എൽഡിഎഫ‌് സ്ഥാനാർഥിയുടെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച‌് മണക്കാടും കോലാനിയിലും നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രകടനവും നടത്തി.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top