11 July Saturday

ഒരാൾക്കുകൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020
തൊടുപുഴ
ഇടവേളയ്‌ക്കുശേഷം ജില്ലയിൽ ഒരാൾക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഡൽഹിയിൽനിന്ന്‌ 22ന്‌ നാട്ടിൽ മടങ്ങിയെത്തിയ തൊടുപുഴ വണ്ണപ്പുറം സ്വദേശിയായ ഇരുപത്തെട്ടുകാരനാണ് രോഗം. 
   ഇയാളെ ബുധനാഴ്‌ച തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡൽഹിയിൽ പിഎച്ച്‌ഡി വിദ്യാർഥിയായ യുവാവ്‌ ട്രെയിനിൽ എറണാകുളത്ത് എത്തിയശേഷം കെഎസ്ആർടിസി ബസിൽ തൊടുപുഴയിലെത്തി സ്വകാര്യഹോട്ടലിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
 ജില്ലയിൽ മൂന്ന് ദിവസത്തെ ഇടവേളയക്ക് ശേഷമാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം ഇരുപത്തിയെട്ടായി. ഇതിൽ  25 പേരുടേയും രോഗം ഭേദമായി. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചയാൾ ഉൾപ്പടെ മൂന്ന് പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ധാരാവിയിൽനിന്ന് വന്ന ശാന്തൻപാറ സ്വദേശിയും നവിമുംബൈയിൽനിന്ന് മൂന്നാറിലെത്തിയാളും ചികിത്സയിലാണ്.
 
 
പ്രധാന വാർത്തകൾ
 Top