26 January Wednesday

ബെഫി ഏരിയ 
സമ്മേളനങ്ങൾക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021
തൊടുപുഴ
ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഏരിയ സമ്മേളനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. ജനുവരി 30ന്‌ മൂന്നാറിലാണ്‌ ജില്ലാ സമ്മേളനം. അടിമാലി ഏരിയ സമ്മേളനം സിഐടിയു ഏരിയ സെക്രട്ടറി എം കമറുദ്ദീൻ ഉദ്ഘാടനംചെയ്തു. ബെഫി ഏരിയ പ്രസിഡന്റ്‌ കെ എസ്‌ റീന അധ്യക്ഷയായി. കെ ആർ അനു രക്തസാക്ഷി പ്രമേയവും ഷൈബി അനുശോചനപ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി കെ എം റെജി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ബെഫി സംസ്ഥാന സെക്രട്ടറി എൻ സനിൽ ബാബു, ജില്ലാ സെക്രട്ടറി എസ്‌ സിജോ, എ എൻ നിബു, വി എസ്‌ ശാരിക എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: കെ എസ്‌ റീന(പ്രസിഡന്റ്‌), എ എൻ നിബു(വൈസ് പ്രസിഡന്റ്‌), വി എസ്‌ ശാരിക(സെക്രട്ടറി), ഷൈബി(ജോയിന്റ്‌ സെക്രട്ടറി). 
   രാജകുമാരി ഏരിയ സമ്മേളനം സിഐടിയു ജില്ലാ കമ്മിറ്റിയംഗം എം എൻ ഹരിക്കുട്ടൻ ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ്‌ വി എസ്‌ പുഷ്പജൻ അധ്യക്ഷനായി. എം എൻ ഷിബി രക്തസാക്ഷിപ്രമേയവും ബിന്ദു പുരുഷോത്തമൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ എം അജേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ബെഫി സംസ്ഥാന കമ്മിറ്റിയംഗം ദിവേഷ് പി ജോയി, ജില്ലാ ജോയിന്റ്‌ സെക്രട്ടറി സി ആർ രാജേഷ്, പി വി പുഷ്പലത എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: വി എസ്‌ പുഷ്പജൻ(പ്രസിഡന്റ്‌), എം എൻ ഷിബി(വൈസ് പ്രസിഡന്റ്‌), കെ എം അജേഷ്(സെക്രട്ടറി), ബിനു വർഗീസ് (ജോയിന്റ്‌ സെക്രട്ടറി).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top