16 January Saturday
മുൻ ബിജെപി പഞ്ചായത്തംഗം ജോസഫിന്റെ സ്ഥാനാർഥി

ഇടവെട്ടിയിൽ വിമതയായി പഞ്ചായത്ത്‌ മുൻ വൈസ്‌ പ്രസിഡന്റ്

വെബ് ഡെസ്‌ക്‌Updated: Saturday Nov 28, 2020

തൊടുപുഴ

ഇടവെട്ടി പഞ്ചായത്തിലെ മുൻ വൈസ്‌ പ്രസിഡന്റ്‌ യുഡിഎഫ്‌ വിമതയായി മത്സരരംഗത്ത്‌. അതോടൊപ്പം മൂന്ന്‌ തവണ ബിജെപി സ്ഥാനാർഥിയായ വനിത ഇത്തവണ യുഡിഎഫ്‌ സ്ഥാനാർഥിയായും രംഗത്തുണ്ട്‌. പഞ്ചായത്ത് മുൻ വൈസ്‌‌ പ്രസിഡന്റ്‌ ബീന വിനോദാണ്‌ എട്ടാം വാർഡിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്നത്‌. ഇടവെട്ടിയിൽ അഞ്ചു‌ സീറ്റുകളാണ്‌ ജോസഫ്‌ വിഭാഗം ആവശ്യപ്പെട്ടത്‌.എന്നാൽ, ഇത്രയും നൽകാൻ തയ്യാറായില്ല. ഇതോടെ ‘സൗഹൃദ’ മത്സരത്തിന്‌ ജോസഫ്‌ വിഭാഗം തീരുമാനിച്ചു. ബീനയെ കളത്തിലിറക്കി. ജോസഫ്‌ ഗ്രൂപ്പിന്റെ അനൗദ്യോഗിക സ്ഥാനാർഥിയായ ഇവർ മൺകുടം‌ ചിഹ്നത്തിലാണ്‌ മത്സരിക്കുന്നത്‌‌. സമീപ വാർഡുകളിലെ കോൺഗ്രസ്‌ പ്രവർത്തകരും ജോസഫ്‌ വിഭാഗത്തിന്റെ വിമതനീക്കത്തിൽ അമർഷത്തിലാണ്‌. മൂന്നാം വാർഡിൽ ജോസഫ്‌ വിഭാഗം സ്ഥാനാർഥിയാക്കിയ ഗീത ചന്ദ്രൻ മൂന്നു തവണ ബിജെപിക്കു വേണ്ടി പഞ്ചായത്തിൽ മത്സരിച്ചിരുന്നു. 2011 ൽ താമര ചിഹ്‌നത്തിൽ ജയിച്ച്‌ പഞ്ചായത്തംഗവുമായിരുന്നു. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top