09 December Friday

സജി മരത്തിൽക്കയറി; കാട്ടാനക്കൂട്ടം 
‘കൂട്ടുനിന്നത്‌ ’ ഒന്നരമണിക്കൂർ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022
രാജകുമാരി
ചിന്നക്കനാല്‍ സിങ്കുകണ്ടത്തിനുസമീപം കാട്ടാനക്കൂട്ടത്തിന് മുന്നില്‍പ്പെട്ട കര്‍ഷകന്‍ ഒന്നരമണിക്കൂറോളം മരത്തിന് മുകളില്‍ കയറിയിരുന്ന് ജീവന്‍ രക്ഷിച്ചു. സിങ്കുകണ്ടം സ്വദേശി സജി(40) ആണ് തിങ്കൾ രാവിലെ 10 ന് കൃഷിയിടത്തില്‍വച്ച് കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍പെട്ടത്. ഒരുകൊമ്പനും പിടിയാനയും രണ്ട് കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്. 
  കൊമ്പന്‍ പാഞ്ഞടുത്തതോടെ സജി സമീപത്തെ പുല്‍മേട്ടിലുള്ള യൂക്കാലിപ്‌സ്‌ മരത്തിന്റെ മുകളില്‍കയറി. മരത്തിനുതാഴെ നിലയുറപ്പിച്ച കാട്ടാനക്കൂട്ടം അവിടെ മേഞ്ഞുനടക്കാന്‍ തുടങ്ങി. സജി ബഹളംവച്ചതോടെ സമീപത്തുണ്ടായിരുന്ന ചിലര്‍ ഇത് കണ്ടു. അവര്‍ വനംകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും പടക്കംപൊട്ടിച്ചും ബഹളം വച്ചും ഏറെ പണിപ്പെട്ടാണ് കാട്ടാനകളെ ഇവിടെനിന്ന് തുരത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top