21 October Wednesday

മഴയിൽ പെരിയാർവാലിയിൽ വീട് തകർന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020

കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും തകർന്ന ചേലച്ചുവട്‌ കൊട്ടുകാപ്പിള്ളിൽ ജോയിയുടെ വീട്‌

 ചെറുതോണി

-കനത്ത മഴയിൽ ചേലച്ചുവട് പെരിയാർവാലി സ്വദേശിയുടെ വീട്‌ തകർന്നു. കൊട്ടുകാപ്പിള്ളിൽ ജോയിയുടെ വീടാണ് പൂർണമായും നിലംപൊത്തിയത്. അപകടഭീഷണിയെത്തുടർന്ന് ഇവർ ഇവിടെനിന്ന്‌ മാറിത്താമസിക്കുകയായിരുന്നു. 
ചേലച്ചുവട് ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായ ജോയിയും ഭാര്യയും തനിച്ചായിരുന്നു താമസം. നിലംപൊത്താറായ വീട്ടിൽനിന്ന് മാറി താമസിക്കണമെന്ന് കഞ്ഞിക്കുഴി പഞ്ചായത്തിൽനിന്നും വില്ലേജിൽനിന്നും ഉദ്യോഗസ്ഥരെത്തി മുന്നറിയിപ്പ്‌ നൽകിയിരുന്നു. വില്ലേജിൽനിന്നുള്ള റിപ്പോർട്ട്‌ അനുസരിച്ച്‌ കലക്ടറേറ്റിൽനിന്ന്‌ ഉദ്യോഗസ്ഥരെത്തിയും മാറിത്താമസിക്കാൻ ആവശ്യപ്പെട്ടിരുന്നു.
    തുടർന്ന്‌ പ്ലാസ്റ്റിക് വലിച്ചുകെട്ടി താൽക്കാലിക ഷെഡുണ്ടാക്കി താമസം മാറിയതിനു പിന്നാലെയാണ്‌ വീട് തകർന്നത്. ഇവർക്ക്‌ ആകെയുള്ള 10 സെന്റ്‌ സ്ഥലമാണ്‌ ഏക സമ്പാദ്യം. കാൽനൂറ്റാണ്ടുമുമ്പ്‌ പച്ചക്കട്ട കൊണ്ടുണ്ടാക്കിയ പഴയ ഓടിട്ട വീട്ടിലാണ്‌ ഇവർ ജീവിതം തള്ളിനീക്കിയിരുന്നത്. കഴിഞ്ഞ നാലുവർഷമായി തലചായ്‌ക്കാൻ ഒരിടംതേടി ഇവർ പഞ്ചായത്തടക്കമുള്ള ഓഫീസുകൾ കയറിയിറങ്ങുന്നു. ഇപ്പോൾ ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്‌ ഈ കുടുംബം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top