06 October Sunday

വെള്ളപ്പൊക്കം: പ്രവൃത്തികൾ ഉടൻ പൂർത്തീകരിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024
ഇടുക്കി
വെള്ളപ്പൊക്കസാധ്യത മുന്നിൽക്കണ്ട് ജില്ലയിൽ നടപ്പാക്കേണ്ട പ്രവൃത്തികൾ ഉടൻ പൂർത്തീകരിക്കണമെന്ന് അഡ്വ. എ രാജ എംഎൽഎ ആവശ്യപ്പെട്ടു. ജില്ലാ വികസനസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുമതലയേറ്റ വി വിഘ്നേശ്വരിയുടെ ആദ്യ ജില്ലാ വികസനസമിതിയോഗമായിരുന്നു. നിലവിൽ നടന്നുവരുന്ന വികസന പ്രവർത്തനങ്ങളുടെ നിജസ്ഥിതി യോഗം ചർച്ച ചെയ്തു. 
പോഷ് നിയമത്തിന്റെ ഭാഗമായി ഇന്റേണൽ കമ്മിറ്റി രൂപീകരിക്കാത്ത തദ്ദേശസ്ഥാപനങ്ങൾ കമ്മിറ്റി രൂപീകരിച്ച് പോഷ് പോർട്ടലിൽ അപ്ലാഡ് ചെയ്യണമെന്ന് യോഗം നിർദ്ദേശിച്ചു. ബൈസൺവാലി പഞ്ചായത്തിലെ കോമാളിനഗറിലെ കമ്യൂണിറ്റി റെസിലയൻസ് റിസോഴ്സ് സെന്ററിന് കെട്ടിടം വിട്ട് നൽകാനും യോഗം തീരുമാനിച്ചു. 
 വട്ടവട മാതൃകാ പഞ്ചായത്തിൽ ഭവനനിർമാണം
വട്ടവട മാതൃകാപഞ്ചായത്ത് പദ്ധതിയുടെ ഭാഗമായുള്ള ഭവന നിർമാണ പുനർ പ്രവൃത്തികൾക്കുള്ള നടപടികൾ പഞ്ചായത്ത് ഉടൻ തിട്ടപ്പെടുത്തി അറിയിക്കാനും യോഗം നിർദ്ദേശിച്ചു. വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷൻ മുതൽ മഞ്ചുമല വില്ലേജ് ഓഫീസ് വരെ ദേശീയപാതയുടെ ഇരുഭാഗത്തും വൈദ്യുതി പോസ്റ്റുകൾ ഇട്ടതിനാലുള്ള കാൽനടയാത്ര പ്രശ്നം പരിഹരിച്ചു. വാഴൂർ സോമൻ എംഎൽഎയുടെ പരാതിയിൽ നിജസ്ഥിതി സംബന്ധിച്ച ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമാക്കാൻ കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കലക്ടർ വി വിഘ്നേശ്വരി, സബ്കലക്ടർമാരായ അരുൺ എസ് നായർ, വി എം ജയകൃഷ്ണൻ, എഡിഎംബി. ജ്യോതി, ജില്ലാ പ്ലാനിങ്ങ്  ഓഫീസർ ദീപാചന്ദ്രൻ എന്നിവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top