03 August Monday

റീസൈക്കിൾ കേരള: മുണ്ട് ചലഞ്ചുമായി ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020

ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രമേഷ്‌ കൃഷ്ണൻ മുണ്ട് ചലഞ്ച്‌ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുന്നു

 ചെറുതോണി
റീസൈക്കിൾ കേരള ക്യാമ്പയിനിന്റെ ഭാഗമായി മുണ്ട്‌ ചലഞ്ചുമായി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി. ബാലരാമപുരം കൈത്തറി മുണ്ടുകൾ എത്തിച്ച് വിൽപ്പന നടത്തി ലഭിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുകയാണ്‌ ലക്ഷ്യം. നേരത്തെ ഉപയോഗശൂന്യമായ വസ്‌തുക്കളും പത്രമാസികകളും ശേഖരിച്ച് വിൽപ്പന നടത്തിയും ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഒരുദിവസത്തെ വരുമാനം സംഭാവനചെയ്തും ജില്ലയിൽനിന്ന്‌ 30.09 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ചിരുന്നു. നേരിട്ടുശേഖരിക്കുന്ന കൈത്തറി മുണ്ടുകൾ ബ്ലോക്ക് കമ്മിറ്റികൾ വഴിയാണ് വിതരണംചെയ്യുന്നത്. മുണ്ട് ചലഞ്ചിന്റെ ജില്ലാതല ഉദ്ഘാടനം ചെറുതോണിയിൽ ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണൻ നിർവഹിച്ചു. പ്രസിഡന്റ് പി പി സുമേഷ്, ജില്ലാ കമ്മിറ്റിയംഗം എം എസ് ശരത്ത് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top