05 July Tuesday
‘നിങ്ങൾക്കും സംരംഭകനാകാം' ശിൽപ്പശാല

ജില്ലയിൽ 5007 വ്യവസായ 
സംരംഭങ്ങൾ ആരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022
 ഇടുക്കി
വ്യവസായ വാണിജ്യ വകുപ്പിന്റെ 'നിങ്ങൾക്കും സംരംഭകനാകാം' ബോധവൽക്കരണ ശില്പശാല വാഴത്തോപ്പ്  പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. ശില്പശാല പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ 5007 വ്യവസായ സംരംഭങ്ങൾ ആരംഭിക്കുമെന്നും വ്യവസായകേന്ദ്രം ജനറൽ മാനേജർ പി എസ് സുരേഷ് കുമാർ അറിയിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിലും നിരീക്ഷണ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സംയോജിത പ്രവർത്തനങ്ങളിലൂടെ 'ഒരു ലക്ഷം സംരംഭം' എന്നതാണ് വകുപ്പിന്റെ ലക്ഷ്യം. 
സംസ്ഥാന സർക്കാരിന്റെ സംരംഭക സൗഹൃദ നടപടികൾ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനും സംരംഭകത്വം വളർത്തുന്നതിനും വിവിധ വകുപ്പുകളിൽ നിന്നും ലഭിക്കേണ്ട അനുമതികൾ, ഡിപ്പാർട്ട്‌മെന്റ് സ്‌കീമുകൾ എന്നിവ ഉൾപ്പെടുത്തി  ഇടുക്കി ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ  വി എസ്  രാജേഷ് ക്ലാസ് എടുത്തു. സംശയ നിവാരണത്തിനായി വ്യവസായ വകുപ്പ് പ്രതിനിധിയുടെ സേവനം പഞ്ചായത്ത് ഓഫീസിൽ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ 54  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ രണ്ട് മുനിസിപ്പാലിറ്റികളിലും 24 ഗ്രാമ പഞ്ചായത്തുകളിലും ഒന്നാംഘട്ട ബോധവൽക്കരണ പരിപാടി നടത്തിക്കഴിഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇതിനായി പ്രത്യേകം സാങ്കേതിക പരിജ്ഞാനമുളള ഇന്റേണുകളെ  നിയമിച്ചുകൊണ്ടാണ് ബോധവൽക്കരണ പരിപാടി നടത്തിക്കൊണ്ടിരിക്കുന്നത്. ജൂൺ ആദ്യവാരത്തിൽ രണ്ടാംഘട്ട  ലോൺ, ലൈസൻസ്, സബ്സിഡി മേളകൾ സംഘടിപ്പിക്കും.
 സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക്  ആവശ്യമായ അനുമതികൾ സമയബന്ധിതമായി  ലഭിക്കുന്നതിന് വ്യവസായ വകുപ്പ് കൈത്താങ്ങ് സഹായം നൽകും.  പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി (പിഎംഇജിപി), എന്റർപ്രൊണേഴ്സ്  സപ്പോർട്ട് സ്‌കീം (ഇഎസ്എസ്), മാർജിൻ മണി ഗ്രാന്റ് റ്റു നാനോ, പലിശ സബ്സിഡി തുടങ്ങിയ പദ്ധതികൾ വഴി സംരംഭകർക്ക് ആനുകൂല്യങ്ങൾ നൽകും. പദ്ധതിയെക്കുറിച്ച്  കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താലൂക്ക് വ്യവസായ ഓഫീസുകളുമായോ  ജില്ലാ വ്യവസായകേന്ദ്രവുമായോ ബന്ധപ്പെടണം. 90 പേർ ശിൽപശാലയിൽ പങ്കെടുത്തു.
 ചടങ്ങിൽ വൈസ് പ്രസിഡന്റ് മിനി ജേക്കബ് അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഏലിയാമ്മ ജോയി, സിഡിഎസ് ചെയർപേഴ്‌സൺ വിജിമോൾ കണ്ണൻ,  വാർഡ് അംഗങ്ങളായ ടിന്റു  സുബാഷ്, ആലീസ് ജോസ്, സെലിൻ വിൻസൺ, പ്രഭ തങ്കച്ചൻ, നിമ്മി ജയൻ എന്നിവർ  പങ്കെടുത്തു.  വ്യവസായവകുപ്പ് പ്രതിനിധി റോസ് മേരി ജോസഫ് ചടങ്ങിന് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top