ഇടുക്കി
സംസ്ഥാന ജൈവവൈവിധ്യ ബോർഡും അറക്കുളം പഞ്ചായത്ത് ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി (ബിഎംസി)യും ചേർന്ന് പതിപ്പള്ളി ഗവ. ട്രൈബൽ യു.പി സ്കൂളിൽ അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാചരണം സംഘടിപ്പിച്ചു. ഇതോടൊപ്പം സ്കൂളിൽ തയാറാക്കുന്ന ജൈവവൈവിധ്യ പാർക്കിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായുള്ള കരനെൽ കൃഷിക്കും തുടക്കം കുറിച്ചു. ആദ്യ ഘട്ടം ജൈവവൈവിധ്യ പാർക്കിൽ നൂറിലധികം വ്യത്യസ്തയിനം ഔഷധസസ്യങ്ങൾ നട്ട് പിടിപ്പിച്ചിരുന്നു. രണ്ടാംഘട്ടത്തിൽ ട്രൈബൽ മേഖലയിൽ നിന്ന് ശേഖരിച്ച ഔഷധ സസ്യങ്ങൾ നട്ടു പരിപാലിക്കുകയാണ് ലക്ഷ്യം. അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് വിനോദ് ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ജിയേഷ് അധ്യക്ഷനായി. ജില്ലാ കോ ഓർഡിനേറ്റർ അശ്വതി വി എസ് ജൈവ വൈവിദ്യ ദിനാചരണ സന്ദേശം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് എൻ ടി വത്സല , കൃഷി ഓഫീസർ സുചിത മോൾ തുടങ്ങിയവർ സംസാരിച്ചു. സെമിനാറിൽ എ ടി തോമസ്, ഡോ. പി എ മാത്യു എന്നിവർ ക്ലാസുകൾ നയിച്ചു. ഊരുമൂപ്പൻമാർ നാട്ടറിവുകൾ പങ്കുവെച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..