ശാന്തൻപാറ
ബിയൽറാവിൽ അരികൊമ്പൻ വീടുതകർത്തു.ഗൃഹനാഥന് പരിക്കേറ്റു. വെളളി രാത്രി കുന്നത്ത് ബെന്നിയുടെ വീടാണ് കാട്ടുകൊമ്പൻ നശിപ്പിച്ചത്. പെട്ടെന്ന് കട്ടിലിനടിയിലേക്ക് മാറിയതിനാലാണ് ബെന്നി രക്ഷപ്പെട്ടത്. പരിക്കുകളുള്ളതിനാൽ ബെന്നിയെ കുരുവിളാസിറ്റി കുടുംബരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.
അരികൊമ്പന്റെ നിരന്തര അക്രമത്തിൽ പ്രതിഷേധിച്ച് ബിയൽറാവ് വിലക്കിൽ മൂന്ന് മണിക്കൂറോളം പ്രദേശവാസികളും തൊഴിലാളികളും റോഡ് ഉപരോധിച്ചു. പ്രതിഷേധം ശക്തമായതോടെ മൂന്നാർ എസിഎഫ് ഷാന്റി ജോയ് എത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ, സിപിഐ എം ഏരിയ സെക്രട്ടറി എൻ പി സുനിൽ കുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ ആർ ജയൻ എന്നിവരുമായി ചർച്ചനടത്തി. അപകടകാരിയായ അരികൊമ്പനെ ഒരാഴ്‌ചക്കുള്ളിൽ പിടികൂടുമെന്ന് ഉറപ്പ് നൽകിയതിനെതുടർന്ന് പ്രതിഷേധയോഗം അവസാനിപ്പിച്ചു. ഉപരോധത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ, സിപിഐ എം ഏരിയ സെക്രട്ടറി എൻ പി സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ ആർ ജയൻ, ലോക്കൽ സെക്രട്ടറിമാരായ പൗലോസ് ബിയൽറാവ്, എം ഐ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..