ചെറുതോണി
കേരള ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വോട്ട് ബിജെപി സ്ഥാനാർഥിക്ക്. ഇടുക്കി മരിയാപുരം സഹകരണ ബാങ്ക് പ്രതിനിധി സണ്ണി ജോസഫാണ് ബിജെപിക്ക് വോട്ടു ചെയ്തത്. അർബൻ സഹകരണ ബാങ്ക് മണ്ഡലം പ്രതിനിധിയായി മത്സരിച്ച കാസർകോട് ജില്ലയിൽനിന്നുള്ള ബിജെപി സ്ഥാനാർഥി കരുണാകരൻ നമ്പ്യാർക്കായിരുന്നു കോൺഗ്രസ് നേതാവിന്റെ വോട്ട്.
കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ഇ എം ആഗസ്തിക്ക് വോട്ടുചെയ്യാതെയായിരുന്നു ബിജെപിക്കുള്ള വോട്ട്. മരിയാപുരം സഹകരണ ബാങ്ക് പ്രതിനിധി സണ്ണി ജോസഫ് റോയി കെ പൗലോസ് വിഭാഗക്കാരനാണ്. യുഡിഎഫ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു. ആകെ 48 വോട്ടുകളാണ് ജില്ലയിൽനിന്ന് പോൾ ചെയ്തത്. 47 എൽഡിഎഫ് പ്രതിനിധികളും ഒരു യുഡിഎഫ് പ്രതിനിധിയുമാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. ആഗസ്തിയുടെ ഒഴികെ മറ്റ് വോട്ടുകൾ സണ്ണി യുഡിഎഫിനാണ് ചെയ്തതും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..