കട്ടപ്പന
ജില്ലയിലെ പൊലീസ് കാന്റീനുകളിൽ പ്രവേശനം പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമായി ചുരുക്കാൻ ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ്. കട്ടപ്പന, നെടുങ്കണ്ടം, പീരുമേട്, തൊടുപുഴ, അടിമാലി, മൂന്നാർ എന്നിവിടങ്ങളിലാണ് കാന്റീൻ പ്രവർത്തിക്കുന്നത്. കാന്റീൻ പൂട്ടുന്നതിന്റെ കാരണങ്ങൾ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ജില്ലയിലെ പ്രധാന നഗരങ്ങളിലെ പൊലീസ് കാന്റീനുകൾ മികച്ച സേവനമാണ് പൊലീസുകാർക്കും പൊതുജനങ്ങൾക്കും നൽകുന്നത്. മിതമായ നിരക്കിൽ വൃത്തിയുള്ള ഭക്ഷണം ലഭിക്കുന്നതിനാൽ ധാരാളം ജനങ്ങൾ പൊലീസ് കാന്റീനുകളെ ആശ്രയിക്കുന്നു.പൊലീസ് മേധാവിയുടെ നടപടിക്കെതിരെ സേനയിലും പ്രതിഷേധം ശക്തമാണ്. വിവിധയിടങ്ങളിൽ സേനയുടെ സൊസൈറ്റികളിൽനിന്ന് പൊലീസ് ഉദ്യോഗസ്ഥർ വൻ തുക വായ്പയെടുത്താണ് കാന്റീൻ ആരംഭിച്ചതും നവീകരണ പ്രവർത്തനങ്ങൾ നടത്തിയതും. പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചതോടെ വായ്പ തിരിച്ചടവ് മുടങ്ങുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..