28 November Sunday

താൽക്കാലിക ജീവനക്കാരനെ കട്ടപ്പന നഗരസഭാ സെക്രട്ടറി 
പുറത്താക്കിയതായി പരാതി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021

 

കട്ടപ്പന
താൽക്കാലിക ജീവനക്കാരനെ കട്ടപ്പന നഗരസഭാ സെക്രട്ടറി ബലം പ്രയോഗിച്ച്‌ ഓഫീസിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. നഗരസഭ സെക്രട്ടറി എസ് ജയകുമാറാണ്‌  പുളിയന്മലയിലെ  സ്ലോട്ടർ ഹൗസ് സെക്യൂരിറ്റിവിഭാഗത്തിലെ താൽക്കാലിക ജീവനക്കാരനായ വിനീഷ് ജേക്കബിനെ നഗരസഭാ ഓഫീസിൽ നിന്ന് ചൊവ്വാഴ്‌ച പുറത്താക്കിയത്‌.
15/01/2021 ലെ കട്ടപ്പന നഗരസഭാ കൗൺസിൽ യോഗത്തിലെ തീരുമാനപ്രകാരം  പുളിയന്മലയിലെ  സ്ലോട്ടർ ഹൗസ് സെക്യൂരിറ്റി താൽക്കാലിക ജീവനക്കാരനായാണ്‌ ഇയാളെ നിയമിച്ചത്‌. എന്നാൽ, ഇയാൾ കട്ടപ്പന  നഗരസഭാ ഓഫീസിൽ ആരോഗ്യ വിഭാഗത്തിൽ അനധികൃതമായി ജോലി ചെയ്യുന്നത്‌ കണ്ട സെക്രട്ടറി  കട്ടപ്പന സ്‌റ്റേഷനിൽ തിങ്കളാഴ്ച പരാതി നൽകിയിരുന്നു. ചൊവ്വാഴ്ച ഇയാൾ കട്ടപ്പന നഗരസഭ ഓഫീസിൽ അനധികൃതമായി ജോലി ചെയ്യുന്നത് സെക്രട്ടറി ജയകുമാർ കണ്ടു. അദേഹം വിനീഷിനെ ഷർട്ടിന്റെ കോളറിൽ പിടിച്ചു ബലമായി തള്ളിപുറത്താക്കുകയായിരുന്നു.  എന്നാൽ, സെക്രട്ടറി തന്റെ കോളറിൽ പിടിച്ച്‌ മർദിച്ചതായും  ബലമായി  പുറത്താക്കിയെന്നുമാണ്‌ വിനീഷ് കട്ടപ്പന പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്‌. ഇയാൾ ആശുപത്രിൽ ചികിത്സയിലാണ്‌. സംഭവത്തിൽ പൊലീസ്‌ വിനീഷിന്റെ മൊഴിയെടുത്തു.
  എന്നാൽ, ഇത്തരത്തിൽ ഒന്നും ഉണ്ടായിട്ടില്ലെന്നും വിനിഷിനെ ഓഫീസിൽ നിന്ന് ഇറക്കിവിടുക മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും മർദിച്ചുഎന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും നഗരസഭാ സെക്രട്ടറി എസ് ജയകുമാർ പറഞ്ഞു. നഗരസഭയിലെ മുഴുവൻ ജീവനക്കാരും സംഭവത്തിന് ദൃക്‌സാക്ഷികളാണ്.സിസിടിവി ക്യാമറകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും സെക്രട്ടറി പറഞ്ഞു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top