24 November Tuesday

ഇടതുചേർന്നൊഴുകാൻ തൊടുപുഴ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 27, 2020

 

തൊടുപുഴ
ഒരിടവേളയ്‌ക്കുശേഷം തൊടുപുഴ നഗരസഭ എൽഡിഎഫ‌് ഭരണത്തിന‌് സാധ്യത തുറന്നിടുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കപ്പിനും ചുണ്ടിനുമിടയിലാണ‌് ഭരണം നഷ്ടമായതെങ്കിൽ നിലവിൽ രാഷ‌്ട്രീയസ്ഥിതി എൽഡിഎഫിന‌് അനുകൂലമാണ‌്. കേരള കോൺഗ്രസ‌് എം ഇടതുപക്ഷത്തേക്ക‌് ചേർന്നതും വിവിധ വാർഡുകളിലെ വികസനപ്രവർത്തനങ്ങളും എൽഡിഎഫിന‌് വ്യക്തമായ മേൽക്കൈ നൽകുന്നു. നഗരഭരണത്തിലെ വികസനമുരടിപ്പാണ‌് യുഡിഎഫിനെ തിരിഞ്ഞുകൊത്തുന്ന പ്രധാന ഘടകം. 
   ആകെ 35 വാർഡാണ‌് നഗരസഭയിലുള്ളത‌്. കക്ഷിനില: എൽഡിഎഫ‌്- 13, യുഡിഎഫ‌്- 14, ബിജെപി- 8. കേരള കോൺഗ്ര‌സ‌് എമ്മിന‌് മൂന്ന‌് അംഗങ്ങളുണ്ട‌്. കേര‌ള കോൺഗ്രസ‌് എം എൽഡിഎഫിൽ എത്തിയതോടെ ഫലത്തിൽ യുഡിഎഫിന‌് ഭൂരിപക്ഷം നഷ്ടമായി. ആകെ വോട്ടർമാർ 38, 049 പേർ. 18,645 പുരുഷന്മാരും 19,404  സ‌്ത്രീകളും. കഴിഞ്ഞ തവണ 16–--ാം വാർഡ‌് പട്ടികജാതി സംവരണവും  24-ാം വാർഡ‌് പട്ടികജാതി വനിതാ സംവരണവുമായിരുന്നു. ഇത്തവണ ഒന്നാംവാർഡ‌് പട്ടികജാതി വനിതാ സംവരണവും പത്താംവാർഡ‌് പട്ടികജാതി സംവരണവുമായി. 17 വനിതാ സംവരണ വാർഡുകളാണുള്ളത്‌. 
നഗരസഭ രൂപീകൃതമായത‌് 1978 നവംബറിലാണ‌്. പത്തുവർഷം സ‌്പെഷ്യൽ ഓഫീസറുടെ കീഴിലായിരുന്നു ഭരണം. 1988ൽ പ്രഥമ കൗൺസിൽ നിലവിൽ വന്നതുമുതൽ 2000 വരെ എൽഡിഎഫ‌് ഭരണം തുടർന്നു. ഇക്കാലയളവിൽ തൊടുപുഴ പട്ടണത്തിന്റെ മുഖഛായ മാറ്റിയെഴുതി. പിന്നീട‌് ഇപ്പോഴത്തെ കൗൺസിൽ കാലയളവിൽ യുഡിഎഫ‌് അംഗത്തിന്റെ വോട്ട‌് പാഴായതോടെ ആറുമാസവും എൽഡിഎഫ‌ിന‌് ഭരണം ലഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top