24 November Tuesday

79 പേർക്ക്‌ കോവിഡ്‌; രോഗമുക്തി 66

വെബ് ഡെസ്‌ക്‌Updated: Tuesday Oct 27, 2020
തൊടുപുഴ
ജില്ലയിൽ തിങ്കളാഴ്‌ച 79 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 63 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 14 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. കോവിഡ്‌ ബാധിച്ച്‌ കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊടുപുഴ സ്‌റ്റേഷനിലെ ഗ്രേഡ്‌ എസ്‌ഐ കോളപ്ര ചിറയ്‌ക്കൽ സി കെ രാജു(54) മരിച്ചു. മരണകാരണം‌ കോവിഡാണെന്ന ഔദ്യോഗിക സ്ഥിരീകരണം വരേണ്ടതുണ്ട്‌. ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ എത്തിയ രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചു. 66 പേർ രോഗമുക്തരായി. തൊടുപുഴയിൽ കോവിഡ്‌ ബാധിച്ച നാലുപേരുടെ ഉറവിടം വ്യക്തമല്ല. കാരിക്കോട് സ്വദേശികളായ രണ്ടുപേരുടെയും ഇടവെട്ടി സ്വദേശിനിയുടെയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും ഉറവിടമാണ്‌ അറിവില്ലാത്തത്‌. കരിമണ്ണൂരിലും വണ്ടിപ്പെരിയാറിലും രണ്ടുപേരുടെ വീതവും മുള്ളരിങ്ങാട്, ഉടുമ്പന്നൂർ, കഞ്ഞിക്കുഴി, കരുണാപുരം ചേറ്റുക്കുഴി, രാജാക്കാട് മുല്ലക്കാനം, ഇരട്ടയാർ എന്നിവിടങ്ങളിൽ ഒരാളുടെ വീതവും ഉറവിടം വ്യക്തമല്ല. 
സമ്പർക്കത്തിൽ അയവില്ല
തൊടുപുഴയിൽ 17 പേർക്കും ഉടുമ്പന്നൂരിൽ 16 പേർക്കും സമ്പർക്കത്തിലൂടെ കോവിഡ്‌ ബാധിച്ചു. അടിമാലി–- 15, ഇരട്ടയാർ–- അഞ്ച്‌, പള്ളിവാസൽ–- മൂന്ന്‌ എന്നിങ്ങനെയാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഇടവെട്ടി, കരിമണ്ണൂർ, കട്ടപ്പന, നെടുങ്കണ്ടം, ഉടുമ്പൻചോല, രാജകുമാരി, വണ്ടിപ്പെരിയാർ, വാഴത്തോപ്പ്, വെള്ളത്തൂവൽ എന്നിവിടങ്ങളിൽ രണ്ടുപേരുടെ വീതം പോസിറ്റീവായി. കഞ്ഞിക്കുഴി, കരിങ്കുന്നം, കരുണാപുരം, കോടിക്കുളം, മൂന്നാർ, രാജാക്കാട്, വണ്ണപ്പുറം പഞ്ചായത്തുകളിൽ ഒരാൾക്ക്‌ വീതം രോഗം ബാധിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top