24 October Thursday

പെരിയവരൈ പാലം തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2019
മൂന്നാർ  
പുതുക്കിപ്പണിത പെരിയവരൈ പാലം ഗതാഗതത്തിന്‌ തുറന്നുകൊടുത്തു. ശക്തമായ മഴയിൽ കഴിഞ്ഞ എട്ടിനാണ്‌ പാലം തകർന്നത്. തുടർന്ന് മൂന്നാറിൽനിന്ന്‌ മറയൂർ, ഉദുമൽപേട്ട എന്നിവിടങ്ങളിലേക്കുള്ള വാഹന ഗതാഗതം പൂർണമായി തടസ്സപ്പെട്ടിരുന്നു.
2018 ലുണ്ടായ മഹാപ്രളയത്തിൽ വെള്ളം ദിശമാറി ഒഴുകിയതോടെയാണ്‌ വർഷങ്ങൾ പഴക്കമുള്ള പാലം തകർന്നത്. പിന്നീട് പാലത്തിനുസമീപം വലിയ കോൺക്രീറ്റ് കുഴലുകൾ പുഴയിൽ നിരത്തി മെറ്റിലും സിമന്റുമിട്ട്‌ താൽക്കാലിക പാലം നിർമിച്ചു ഗതാഗതം പുനഃസ്ഥാപിച്ചു. 
എന്നാൽ, രണ്ടുമാസത്തിനുശേഷം പെയ്‌ത കനത്ത മഴയിൽ പാലം വീണ്ടും തകർന്നിരുന്നു. ഇപ്പോൾ പുതിയ സങ്കേതികവിദ്യ ഉപയോഗിച്ച് പണിതിരിക്കുന്ന പാലം വെള്ളപ്പാച്ചിലിനെ അതിജീവിക്കുന്ന വിധത്തിലുള്ളതാണ്. ഒരുമീറ്റർ ഉയരം കൂട്ടിയാണ് പുതിയപാലം നിർമിച്ചിരിക്കുന്നത്. ചെറുവാഹനങ്ങൾക്ക്  മാത്രമാണ് പാലത്തിലൂടെ പോകാൻ അനുമതി. പാലം തുറന്നതോടെ വരയാടുകളുടെ ആവാസ കേന്ദ്രമായ രാജമലയിലേക്ക് സന്ദർശക പ്രവാഹമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്  ടൂറിസം മേഖല.
പ്രധാന വാർത്തകൾ
 Top