Deshabhimani

വെള്ളൂർ മലയിൽനിന്ന് 
പാറ അടർന്നുവീണ് 
ഏക്കറുകണക്കിന് കൃഷിനശിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 26, 2024, 11:59 PM | 0 min read

മൂലമറ്റം
ഇലപ്പള്ളി വെള്ളൂർമലയിൽനിന്ന് പാറ അടർന്നുവീണ് ഏക്കർകണക്കിന് റബർ കൃഷിനശിച്ചു. വ്യാഴം പകൽ മൂന്നിനാണ് സംഭവം. മൂലമറ്റം കിഴക്കേക്കര ജോർജിന്റെയും ഇലപ്പള്ളി പൂപ്പക്കാട്ടിൽ ജോഷിയുടെയും പുരയിടത്തിന് മുകളിലുള്ള പാറയാണ് അടർന്ന്പോന്നത്. രണ്ട് കൂറ്റൻ പാറക്കെട്ടിൽ നിരവധി മരങ്ങളുടെ വേരുകൾ കയറിവെള്ളം ഇറങ്ങിയാണ് പാറപൊട്ടിവീണത്. 
മൂന്നരകിലോമീറ്റർ അകലെ മൂലമറ്റം വരെ വലിയഭൂമി കുലുക്കംപോലുള്ള ശബ്ദംകേട്ടതായി പ്രദേശവാസികൾ പറയുന്നു. പുലർച്ചെ രണ്ട് പുരയിടത്തിലും റബർ ടാപ്പിങ് തൊഴിലാളികൾ ജോലിചെയ്യുന്നതാണിവിടെ. പാറപൊട്ടിച്ചിതറി പോയതുകൊണ്ട് വലിയനാശമുണ്ടായില്ല. വെള്ളൂർഭാഗത്ത് നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. രണ്ടുമാസം മുമ്പും വെള്ളൂർമലയിൽനിന്ന് രണ്ട് വലിയ കഷ്ണങ്ങൾ ഇവിടെനിന്ന് താഴേയ്‌ക്ക് പോന്നിരുന്നു.
 
 


deshabhimani section

Related News

View More
0 comments
Sort by

Home