08 August Saturday

വിറങ്ങലിച്ച്‌ വിനോദസഞ്ചാരം

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020

മൂന്നാർ മാട്ടുപ്പെട്ടി എക്കോ പോയിന്റിന് സമീപമുള്ള പുല്ലുമേട്ടിൽ കളിച്ചുനടക്കുന്ന പിടിയാനകൾ. മാട്ടുപ്പെട്ടിയിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമാണിത്. എന്നാൽ, ഇത്തവണ ഈ കുറുമ്പും കളികളും കാണാൻ ആളില്ല. ലോക്ക്ഡൗൺ മൂലം തിരക്കൊഴിഞ്ഞതോടെ ഇവിടം വിജനമാണ്‌

 ഇടുക്കി

കൊറോണ മഹാമാരിയുടെ അടച്ചിടലിനുശേഷം ഇടുക്കിയും തിരിച്ചുവരവിന്റെ പാതയിലാണ്‌. കോവിഡ്‌ ബാധിതരുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും ജാഗ്രതയോടെ പതിയെ ജീവിതം കൈപിടിച്ചുയർത്തുകയാണ്‌ മലയോരജനത. തോട്ടം മേഖലയും ഗതാഗതവും ഹോട്ടലും നിർമാണപ്രവർത്തനവുമെല്ലാം ചലിച്ചുതുടങ്ങിയെങ്കിലും ഇടുക്കിയുടെ മടിശീലയെ സമ്പന്നമാക്കിയിരുന്ന വിനോദസഞ്ചാര മേഖല ഇന്നും നിശ്ചലമായി തുടരുകയാണ്‌. 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top