14 July Tuesday

പെരിയാർ കടഞ്ഞ്‌ ധനമെടുക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

ഡിവൈഎഫ്‌ഐ പ്രവർത്തകർ പെരിയാറിൽനിന്ന്‌ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്നു

കുമളി
പെരിയാർ നദിയിൽ മുങ്ങിത്തപ്പിയാൽ റീസൈക്കിൾ കേരളയുടെ ചാക്കുകൾ നിറയും. ഒപ്പം കോവിഡ്‌ ദുരിതാശ്വാസ നിധിയിലേക്ക്‌ പണവും ലഭിക്കും. നദിയിലെ കയങ്ങളിൽ കഴിഞ്ഞ പ്രളയകാലത്ത് അടിഞ്ഞുകൂടിയ നൂറുകണക്കിന് വരുന്ന പ്ലാസ്റ്റിക് കുപ്പികളും തകരവുമൊക്കെ അവർ വാരിക്കൂട്ടി. ചങ്ങാടങ്ങളിൽ സഞ്ചരിച്ച് വണ്ടിപ്പെരിയാറിലെ ഡിവൈഎഫ്‌ഐ പ്രവർത്തകരാണ്‌ പ്ലാസ്റ്റിക് കുപ്പികളും തകരങ്ങളും പെറുക്കിയെടുത്ത്‌ ചാക്കുകളിലാക്കുകയും നദിയെ രക്ഷിക്കുകയും നാടിന്‌ കരുതലാവുകയും ചെയ്‌തത്‌. ഡിവൈഎഫ്‌ഐ പെരിയാർ മേഖലാ കമ്മിറ്റിയാണ്‌ ധനശേഖരണാർഥം കറുപ്പുപാലത്ത് ശ്രദ്ധേയ പരിപാടി സംഘടിപ്പിച്ചത്‌. കോവിഡ്‌ ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്നതോടൊപ്പം നദിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കുന്നതിനും പ്രവർത്തകർക്കായി.
 
പ്രധാന വാർത്തകൾ
 Top