14 July Tuesday
കാർഷിക നിയമഭേദഗതി

കൊടുങ്കാറ്റായി കർഷക പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

 

 
 ഇടുക്കി
കരി‍ഞ്ചന്തക്കും പൂഴ്‌ത്തിവയ്‌പ്പിനും അവസരമൊരുക്കുന്ന കേന്ദ്രസർക്കാരിന്റെ കാർഷിക നിയമഭേദഗതിക്കെതിരെ കർഷകരുടെ പ്രതിഷേധമിരമ്പി. കോവിഡിന്റെ മറവിൽ കാർഷികമേഖലയിൽ ഉദാരവൽക്കരണം ശക്തമാക്കാനുള്ള നീക്കത്തിനെതിരെ ഇടതുപക്ഷ സംയുക്ത കർഷകസമിതി രാജ്യവ്യാപകമായി ആഹ്വാനംചെയ്ത പ്രക്ഷോഭം ജില്ലയിലെ കർഷകരും സാമൂഹിക അകലംപാലിച്ച്‌ കരുതലോടെ ഏറ്റെടുത്തു. കർഷകരുടെ കടം എഴുതിത്തള്ളുക, ഉൽപ്പാദനചെലവ്‌ 50 ശതമാനവും ചേർത്തുനൽകുക, അടച്ചുപൂട്ടലിനെ തുടർന്ന് ജീവനോപാധി നഷ്ടമായ എല്ലാവർക്കും ആറുമാസത്തേക്ക് 10,000 രൂപ ധനസഹായം നൽകുക, കുടിയേറ്റ തൊഴിലാളികളെ സുരക്ഷിതമായി മടക്കി എത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് സമരം. 
  മൂലമറ്റം പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ സി വി വർഗീസ് ഉദ്ഘാടനംചെയ്തു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ എൽ ജോസഫ്, ഏരിയ സെക്രട്ടറി ടി കെ ശിവൻനായർ, എൽഡിഎഫ് കൺവീനർ തുളസീധരൻ, കർഷകസംഘം ഏരിയ സെക്രട്ടറി പി ഡി സുമോൻ എന്നിവർ പങ്കെടുത്തു. കട്ടപ്പന ഹെഡ് പോസ്റ്റ്‌ഓഫീസിന്‌ മുന്നിൽ സമരം കിസാൻസഭ ദേശീയ സമിതിയംഗം മാത്യു വർഗീസ് ഉദ്ഘാടനംചെയ്തു. വണ്ടൻമേട്ടിൽ കെ സോമസേഖരൻ ഉദ്‌ഘാടനംചെയ്‌തു. കർഷകസംഘം സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം എൻ ശിവരാജൻ സംസാരിച്ചു. മാത്യു ജോർജ് അധ്യക്ഷനായി. ഇരട്ടയാറിൽ കിസാൻസഭ ജില്ലാ സെക്രട്ടറി ടി സി കുര്യൻ, കാഞ്ചിയാറിൽ മിനി നന്ദകുമാർ എന്നിവർ ഉദ്‌ഘാടനംചെയ്‌തു. 
അടിമാലി പോസ്റ്റോഫീസിന് മുന്നിൽ ധർണ കർഷകസംഘം ജില്ലാ സെക്രട്ടറി എൻ വി ബേബി ഉദ്ഘാടനംചെയ്തു. കിസാൻസഭ മണ്ഡലം സെക്രട്ടറി ഐ ശശിധരൻ അധ്യക്ഷനായി. കെ ജി ബാബു, സി കെ ശേഖരൻ, കെ ബി വരദരാജൻ എന്നിവർ സംസാരിച്ചു. തൊടുപുഴ ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ സമരം കർഷകസംഘം സംസ്ഥാന വർക്കിങ്‌ കമ്മിറ്റിയംഗം പി പി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കർഷകസംഘം ഏരിയ സെക്രട്ടറി സി എസ് ഷാജി അധ്യക്ഷനായി. വി ആർ പ്രമോദ്, പി കെ സുകുമാരൻ എന്നിവർ സംസാരിച്ചു. കരിമണ്ണൂരിൽ കിസാൻസഭ തൊടുപുഴ താലൂക്ക‌് സെക്രട്ടി കെ ആർ ഷാജി ഉദ‌്ഘാടനംചെയ്‌തു. കർഷകസംഘം കരിമണ്ണൂർ ഏരിയ സെക്രട്ടറി കെ ജെ തോമസ‌് സംസാരിച്ചു. കർഷകസംഘടനകളുടെ നേതൃത്വത്തിൽ കുമളിയിൽ യൂണിയൻ ബാങ്കിന് മുന്നിൽ നടത്തിയ ധർണ കിസാൻസഭ നേതാവ് ജോയി വടക്കേടം ഉദ്ഘാടനം ചെയ്തു.
 
 
 
പ്രധാന വാർത്തകൾ
 Top