12 July Sunday

ജൈവഗ്രാം സംഘത്തിന്റെ ഹരിതഭവനം പദ്ധതിക്ക്‌ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

 ചെറുതോണി

ഇടുക്കി ജൈവഗ്രാം ഫാർമേഴ്‌സ്‌ വെൽഫെയർ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ഹരിതഭവനം പദ്ധതിക്ക്‌ തുടക്കമായി. ഒരു വീടിനാവശ്യമായ പച്ചക്കറികൾ ഉൽപ്പാദിക്കാൻ 15 ഇനം വിഷരഹിത പച്ചക്കറിതൈകൾ ഗ്രോ ബാഗിലാക്കി നൽകുന്ന പദ്ധതിയാണ്‌ ഹരിതഭവനം. എല്ലാ വീടുകളിലും സർക്കാർ ജീവനക്കാരുടെ ക്വാർട്ടേഴ്‌സുകളിലും തൈകൾ എത്തിക്കും. ലോക്ക്‌‌ഡൗൺ കാലത്ത്‌ വീട്ടിലിരിക്കാം വിത്തുനടാം എന്ന പദ്ധതിയും ജൈവഗ്രാം സഹകരണ സംഘം നടപ്പാക്കിയിരുന്നു. 
 വീടുകളിൽ പുന്തോട്ടം സജ്ജമാക്കുന്ന മുറ്റം കമനീയം പദ്ധതിയും നടപ്പാക്കുന്നുണ്ട്‌. സഹകരണ വകുപ്പിന്റെ കാർഷിക പദ്ധതിയായ ഹരിതം സഹകരണം പദ്ധതിക്കും തുടക്കമായി. തങ്കമണി സഹകരണ ബാങ്ക്‌ നടപ്പാക്കുന്ന മുട്ടക്കോഴി വിതരണ പദ്ധതിക്കും തങ്കമണിയിൽ തുടക്കമായി.   തങ്കമണിയിൽ ചേർന്ന യോഗത്തിൽ ജൈവഗ്രാം സഹകരണ സംഘം പ്രസിഡന്റ്‌ സി വി വർഗീസ്‌ അധ്യക്ഷനായി. ഹരിതഭവനം പദ്ധതി റോഷി അഗസ്‌റ്റ്യൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. സർക്കാർ നടപ്പാക്കുന്ന തളിരിടുന്ന തരിശിടങ്ങൾ പദ്ധതി കലക്ടർ എച്ച്‌ ദിനേശൻ ഉദ്‌ഘാടനം ചെയ്‌തു. മുട്ടക്കോഴി വിതരണ പദ്ധതി ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജനും ഹരിതം സഹകരണ പദ്ധതി ജോയിന്റ്‌ രജിസ്‌ട്രാർ എസ്‌ ഷേർളിയും ഉദ്‌ഘാടനംചെയ്‌തു. തങ്കമണി സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ റോമിയോ സെബാസ്‌റ്റ്യൻ സ്വാഗതം പറഞ്ഞു. ഡിടിപിസി സെക്രട്ടറി ജയൻ പി വിജയൻ, ജൈവഗ്രാം സൊസൈറ്റി സെക്രട്ടറി വി കെ കമലാസനൻ, സഹകരണ ബാങ്ക്‌ സെക്രട്ടറി സുനീഷ്‌ പി വിജയൻ എന്നിവർ സംസാരിച്ചു. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top