16 July Thursday
തൊഴിലും കൂലിയും സംരക്ഷിക്കാൻ

കർഷകത്തൊഴിലാളികൾ സമരമുഖത്ത്‌

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

 

 
 അടിമാലി
കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കെഎസ്‌കെടിയു കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തി. കർഷകത്തൊഴിലാളികൾക്ക് പ്രതിമാസം 7500 രൂപ ധനസഹായം നൽകുക, സൗജന്യറേഷൻ നടപ്പാക്കുക, സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി സമഗ്രമായി നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. തോക്കുപാറ പോസ്റ്റ്‌ ഓഫീസിന് മുന്നിൽ ജില്ലാ സെക്രട്ടറി എം എൻ മോഹനൻ ഉദ്ഘാടനംചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ചാണ്ടി പി അലക്‌സാണ്ടർ അടിമാലിയിൽ ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി പി ബി സജീവ്, ഗ്രേസി പൗലോസ്, മാത്യു ഫിലിപ്പ് എന്നിവർ വിവിധകേന്ദ്രങ്ങളിൽ സമരത്തിന് നേതൃത്വം നൽകി. ഏലപ്പാറയിൽ പോസ്റ്റ്‌ ഓഫീസിന് മുന്നിൽ നടത്തിയ സമരം ജില്ലാ വൈസ് പ്രസിഡന്റ് കെ പി വിജയൻ ഉദ്ഘാടനംചെയ്‌തു. ബി അനൂപ്, കെ എസ് ചന്ദ്രൻ കെ എം ഷാജി എന്നിവർ സംസാരിച്ചു. 
തൊടുപുഴ ഏരിയയിൽ 32 കേന്ദ്രങ്ങളിൽ കെഎസ‌്കെടിയു നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. തൊടുപുഴ ടെലിഫോൺ എക‌്സ‌്ചേഞ്ചിനുമുന്നിൽ ജില്ലാ പ്രസിഡന്റ‌് വി വി മത്തായി ഉദ‌്ഘാടനം ചെയ‌്തു. വിവിധ കേന്ദ്രങ്ങളിൽ ജില്ലാ ജോയിന്റ‌് സെക്രട്ടറി കെ ആർ ഷാജി, ജില്ലാ കമ്മിറ്റിയംഗം വി ടി പാപ്പച്ചൻ, സുമ ജോയി, ടി എസ‌് ഷാജി, വി  എസ‌് ബാലൻ, മത്തായി ജോൺ, തോമസ‌് വർക്കി, കെ എം സരസു, ഹരിദാസ‌്, കെ പി കുഞ്ഞപ്പൻ, കെ എൻ രമണൻ, എം ‌എ സോമനാഥപിള്ള, എം ആർ സഹജൻ, കെ എ സുകുമാരൻ, കെ കെ മനോജ‌്, വി വി ദിലീപുകുമാർ, സി വി ജോസ‌്, സി എം ജോസ‌്, പി പി സുരേന്ദ്രൻ എന്നിവർ ഉദ‌്ഘാടനം ചെയ‌്തു.
 
 
പ്രധാന വാർത്തകൾ
 Top