26 May Tuesday

സപ്ലൈ ഓഫീസിൽ കൺട്രോൾ റൂം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020
ഇടുക്കി
ജില്ലാ സപ്ലൈ ഓഫീസിൽ  24 മണിക്കൂർ കൺട്രോൾ റൂം ആരംഭിച്ചു. 29 ലോഡ് ഭക്ഷ്യധാന്യങ്ങൾ എടുത്തിട്ടുണ്ട്.  ഏപ്രിൽ മാസത്തെ അഡ്വാൻസ് വാതിൽപ്പടി വിതരണം നടന്നുവരുന്നു. വിതരണത്തിൽ പ്രശ്‌നങ്ങളൊന്നുമില്ല. 
താലൂക്ക് സപ്ലൈ ഓഫീസർമാരും  റേഷനിങ്‌ ഇൻസ്‌പെക്ടർമാരും പൊതുവിപണിയിലെ വിലനിലവാരം പരിശോധിക്കുന്നതിനും കരിഞ്ചന്ത, പൂഴ്ത്തിവയ്‌പ്‌ എന്നിവ തടയുന്നതിനുമായി  48 പരിശോധനകൾ നടത്തി തുടർനടപടി സ്വീകരിച്ചു. നിലവിൽ പൊതുവിപണിയിൽ എല്ലാ അവശ്യസാധനങ്ങളും ലഭ്യമാണ്.
 കലക്ടർ ചെയർമാനായി ജില്ലാതല സമിതി രൂപീകരിച്ചു. ലീഗൽ മെട്രോളജി വകുപ്പുമായി ചേർന്ന് പൊതുവിപണിയിൽ പരിശോധന നടത്താൻ തീരുമാനിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04862 232321. 
 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top