18 April Sunday
കണക്കുകൾ സംസാരിക്കട്ടെ

നുണപ്രചാരണം തുറന്നുകാട്ടി 
യുവജന സംഗമം

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

ഡിവൈഎഫ്ഐ നേതൃത്വത്തിൽ തൊടുപുഴയിൽ സംഘടിപ്പിച്ച യുവജനസംഗമം 
സംസ്ഥാന ട്രഷറർ എസ് കെ സജീഷ് ഉദ്‌ഘാടനം ചെയ്യുന്നു

തൊടുപുഴ
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ യുവജന സംഗമം നടത്തി. ‘കള്ളം പറയുന്ന പ്രതിപക്ഷം, സത്യം പറയുന്ന പിഎസ്‌സി കണക്ക്’ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു സംഗമം. നൂറുകണക്കിന്‌ യുവതീയുവാക്കൾ പ്രകടനത്തിലും വിശദീകരണ പൊതുയോഗത്തിലും  പങ്കെടുത്തു. സംസ്ഥാന ട്രഷറർ എസ്‌ കെ സജീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി പി സുമേഷ് അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി ബി അനൂപ്, വൈസ് പ്രസിഡന്റ്‌ അഡ്വ. കെ എൻ ഷിയാസ്, അജയ് ചെറിയാൻ തോമസ്, വി ആർ പവിരാജ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി രമേശ്‌ കൃഷ്ണൻ സ്വാഗതവും ട്രഷറർ അഡ്വ. എ രാജ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top