23 January Sunday
കുമളിയിൽ ആറ് ഗ്രാം എംഡിഎംഎ പിടികൂടി

റിസോർട്ടുടമയും സുഹൃത്തും അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021
കുമളി
നിരോധിത ലഹരിവസ്‌തുവുമായി റിസോർട്ട് നടത്തിപ്പുകാരനെയും സുഹൃത്തിനെയും എക്സൈസ് അറസ്റ്റ് ചെയ്തു. കുമളിക്കു സമീപം സ്വകാര്യ റിസോർട്ട് ഏറ്റെടുത്ത്‌ നടത്തുന്ന മുറിഞ്ഞപുഴ ചെറുവള്ളിക്കുളം സ്വദേശി ഷെബിൻ മാത്യു(32), സുഹൃത്തായ കൊടുങ്ങല്ലൂർ കാര സ്വദേശിനി സാന്ദ്ര മോഹൻ(20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
   ഇവരിൽനിന്ന് നിരോധിത ലഹരിവസ്തുവായ എംഡിഎംഎയുടെ ആറ്‌ മില്ലിഗ്രാം പിടികൂടി. എംഡിഎംഎ കൈവശം വച്ചാൽ പത്തുവർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കേസാണിതെന്ന് എക്‌സൈസ്‌ ഉദ്യോഗസ്ഥർ പറഞ്ഞു. 
ബുധൻ ഉച്ചയോടെ എറണാകുളത്തുനിന്ന്‌ കാറിൽ പുറപ്പെട്ട്‌ രാത്രി പതിനൊന്നോടെയാണ്‌ കുമളി ടൗണിൽ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തത്. ലോഡ്ജിൽ രാത്രി തങ്ങിയശേഷം രാവിലെ പരുന്തുംപാറയിൽ എത്തുകയായിരുന്നു. എക്സൈസ് സംഘം നടത്തുന്ന പതിവ് പരിശോധനയുടെ ഭാഗമായി പരുന്തുംപാറയിൽ എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി ഇരുവരെയും പിടികൂടുന്നത്. ചോദ്യം ചെയ്യലിൽ താമസിച്ച മുറിയിൽ ലഹരിവസ്തു സൂക്ഷിച്ചിട്ടുള്ളതായി വിവരം ലഭിച്ചു. വൈകിട്ട് നാലോടെ കുമളിയിൽ ഇവരുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ  ലഹരിവസ്തുവിന്റെ ബാക്കി ലഭിച്ചു. എക്സൈസ് സിഐ കെ കാർത്തികേയൻ, അസിസ്റ്റന്റ്‌ ഇൻസ്പെക്ടർ ബിനീഷ് സുകുമാരൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top