17 January Sunday

കോട്ട കാക്കാൻ തൊഴിലാളി നേതാവ്

വെബ് ഡെസ്‌ക്‌Updated: Thursday Nov 26, 2020

 നെടുങ്കണ്ടം

തോട്ടം തൊഴിലാളികൾക്കും കർഷകർക്കും മുൻതൂക്കമുള്ള വലിയ ഡിവിഷനാണ് നെടുങ്കണ്ടം. കരുത്തനായ തൊഴിലാളി നേതാവ്‌ വി എൻ മോഹനനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി ജനവിധി തേടുന്നത്. ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എന്നീ നിലകളിലുള്ള വിപുലമായ ബന്ധങ്ങൾ‌ മോഹനന്‌ മുതൽക്കൂട്ടാണ്‌.കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗം നിയോജകമണ്ഡലം പ്രസിഡന്റ്‌ തോമസ് തെക്കേൽ ആണ് യുഡിഎഫ്‌ സ്ഥാനാർഥി. നെടുങ്കണ്ടത്തെ കോൺഗ്രസ്‌ പ്രദേശിക നേതൃത്വവുമായള്ള യോജിപ്പില്ലായ്‌മയും വികസന കാര്യങ്ങളിലെ വീഴ്‌ചയും യുഡിഎഫിന്‌ തിരിച്ചടിയാണ്‌. എൻഡിഎ സ്ഥാനാർഥി കെ ആർ സുനിൽകുമാർ ബിജെപി ജില്ലാ സെക്രട്ടറിയാണ്. നെടുങ്കണ്ടം ഡിവിഷനിൽ ആകെ 49 വാർഡാണ്‌‌. സേനാപതി, ഉടുമ്പൻചോല പഞ്ചായത്തിലെ മുഴുവൻ വാർഡും നെടുങ്കണ്ടം പഞ്ചായത്തിലെ 15 വാർഡും ഇരട്ടയാർ പഞ്ചായത്തിലെ ഏഴ്‌ വാർഡുമാണ് ഉൾപ്പെടുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top