അടിമാലി
ഇടത്തോട്ടൊഴുകാൻ ഹൈറേഞ്ചിലെ പ്രധാനകേന്ദ്രമായ അടിമാലിയും. ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ യുഡിഎഫ് കോട്ടതകർത്ത് പുതിയ ചരിത്രം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് എൽഡിഎഫും സ്ഥാനാർഥിയായ റീനി ബോബനും. ആദ്യഘട്ട പ്രചാരണം ആരംഭിച്ചപ്പോൾ മുതൽ വർധിച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. വികസന മുരടിപ്പുതന്നെയാണ് ഇവിടെയും ചർച്ചയാകുക. തുടർച്ചയായി ഇവിടെനിന്ന് ജയിച്ചുപോയ യുഡിഎഫ് അംഗങ്ങൾ ഡിവിഷനിലേക്ക് തിരിഞ്ഞ് നോക്കാറില്ലെന്ന് വോട്ടർമാർ പറയുന്നു. ജില്ലാ പഞ്ചായത്തംഗം കരാറുകാരുടെ ബിനാമിയായി മാറി. നിർമാണ പ്രവൃത്തികളിൽ വൻ അഴിമതി ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്. ബിനാമികളെ വച്ച് ടെൻഡർ എടുക്കുകയും കമീഷൻ തട്ടുകയുമാണ് രീതി.
അടിമാലി, വെള്ളത്തൂവൽ പഞ്ചായത്തുകൾ പൂർണമായും ഉൾപ്പെടുന്നതാണ് ഡിവിഷൻ. കേരള കോൺഗ്രസ് എം മുന്നണിയിലെത്തിയത് എൽഡിഎഫിന് വിജയപ്രതീക്ഷ നൽകുന്നു. അടിമാലി സ്വദേശിയായ റീനി ഏറെ പൊതുപ്രവർത്തന പാരമ്പര്യമുള്ള കുടുംബത്തിൽനിന്നാണ് കന്നിയങ്കത്തിന് എത്തുന്നത്. വൈഎംസിഎ വനിതാ ഫോറം അടിമാലി യൂണിറ്റ് സെക്രട്ടറി, സൺഡേ സ്കൂൾ അധ്യാപിക എന്ന നിലയിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. സോളി ജീസസാണ് യുഡിഎഫ് സ്ഥാനാർഥി. മായ ഗോപി എൻഡിഎ സ്ഥാനാർഥിയായും രംഗത്തുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..