03 December Friday

എസ്‌എഫ്‌ഐ ഏരിയ സെക്രട്ടറിക്ക്‌ നേരെ കെഎസ്‌യു ആക്രമണം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 26, 2021
ചെറുതോണി
കെഎസ്‌യു പ്രവർത്തകരുടെ റാഗിങ്ങിനെ തുടർന്ന്‌ ഇടുക്കി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥികളെ സന്ദർശിക്കാനെത്തിയ എസ്‌എഫ്‌ഐ ഇടുക്കി ഏരിയ സെക്രട്ടറി ടോണി കുര്യാക്കോസിനു നേരെ ആക്രമണം.
    കെഎസ്‌യു നേതാക്കൾ ആശുപത്രി അത്യാഹിത വിഭാഗത്തിന്‌ മുന്നിൽ സംഘടിതമായെത്തി വളഞ്ഞിട്ട്‌ ആക്രമിക്കുകയായിരുന്നു. തിങ്കൾ വൈകിട്ടായിരുന്നു സംഭവം. സാരമായി പരിക്കേറ്റ ടോണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഇടുക്കി എൻജിനിയറിങ്‌ കോളേജിൽ കെഎസ്‌യുവിന്റെ നേതൃത്വത്തിൽ വിദ്യാർഥികളെ റാഗ്‌ ചെയ്‌തിരുന്നു. ഇതിന് വിധേയരായവരാണ്‌ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നത്‌. ഏതാനും കോൺഗ്രസുകാരും ടോണിയെ ആക്രമിച്ചവരോടൊപ്പം ഉണ്ടായിരുന്നു. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന്‌ സിപിഐ എം ഇടുക്കി ഏരിയ സെക്രട്ടറി പി ബി സബീഷ് ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top