28 November Saturday

നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020

നവജാത ശിശുവിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ

 

തൊടുപുഴ
നവജാത ശിശുവിനെ ചിൽഡ്രൻസ് ഹോമിന്റെ വരാന്തയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പന്നിമറ്റത്തെ ഇമ്മാനുവേൽ ചിൽഡ്രൻസ് ഹോമിന്റെ വരാന്തയിൽ ഞായറാഴ്‌ച പകൽ 11.30 ഓടെയാണ്‌ പെൺകുഞ്ഞിനെ കണ്ടെത്തിയത്. 
   ചിൽഡ്രൻസ് ഹോം അധികൃതർ കാഞ്ഞാർ പൊലീസിൽ അറിയിച്ചു. എസ്‌ഐ പി ടി ബിജോയിയുടെ നേതൃത്വത്തിൽ കുഞ്ഞിനെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൈൽഡ്‌ വെൽഫെയർ കമ്മിറ്റിയെയും വിവരം അറിയിച്ചു. കുഞ്ഞ് നിലവിൽ കാഞ്ഞാർ പൊലീസിന്റെയും ആശുപത്രി അധികൃതരുടെയും നിരീക്ഷണത്തിലാണ്‌. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയെ ഉപേക്ഷിച്ചവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top