28 November Saturday

2 ദിവസം; 353 രോഗികൾ

സ്വന്തം ലേഖകൻUpdated: Monday Oct 26, 2020
 
തൊടുപുഴ 
ജില്ലയിൽ രണ്ടുദിവസങ്ങളിലായി 353 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. ശനിയാഴ്‌ച 201 പേർക്ക്‌ രോഗം ബാധിച്ചു. ജില്ലയിൽ ഒരുദിവസത്തെ ഏറ്റവും ഉയർന്ന രോഗനിരക്കാണിത്‌. ഞായറാഴ്‌ച 152 പേരുടെ പരിശോധനാഫലം പോസിറ്റീവായി. ഇതിൽ 19 പേരുടെ ഉറവിടം വ്യക്തമല്ല. 87 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. നാല്‌ ആരോഗ്യപ്രവർത്തകർക്കും ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ എത്തിയ 42 പേർക്കും രോഗം ബാധിച്ചു. 91 പേർ രോഗമുക്തരായി.
  കുമളിയിൽ അഞ്ചുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. അട്ടപ്പള്ളം സ്വദേശിനികളാണ്‌ രണ്ടുപേർ. മറ്റുള്ളവർ കുമളി, ചെളിമട, നെല്ലിമല എന്നിവിടങ്ങളിലുള്ളവരാണ്‌. അടിമാലിയിൽ മൂന്നുപേരാണ്‌ ഉറവിടമറിയാത്തവർ. വാളറ, ദേവിയാർ കോളനി, പത്താംമൈൽ സ്വദേശികളാണിവർ. തൊടുപുഴയിൽ കാരിക്കോട്‌ സ്വദേശിനി ഉൾപ്പെടെ രണ്ടുപേരുടെ ഉറവിടം വ്യക്തമല്ല.
 കരുണാപുരത്ത്‌ കൊച്ചറ, കമ്പംമെട്ട്‌ എന്നിവിടങ്ങളിലും കൊക്കയാർ പഞ്ചായത്തിലും രണ്ടുപേർക്ക്‌ വീതമാണ്‌ രോഗം. ഉടുമ്പൻചോല, മുട്ടം, ഇരട്ടയാർ, കട്ടപ്പന, വാഴത്തോപ്പ് കൊക്കരക്കുളം എന്നിവിടങ്ങളിൽ ഒരു രോഗിയുടെ വീതവും ഉറവിടം അറിവായിട്ടില്ല. 
കൂടുതൽ രോഗികൾ ഉടുമ്പൻചോലയിൽ
ഉടുമ്പൻചോലയിൽ 21 പേർക്കും വെള്ളിയാമറ്റത്ത്‌ 15 പേർക്കും സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടു. അടിമാലിയിൽ 13 പേർക്കും ആലക്കോട്, കരുണാപുരം, കുമളി പഞ്ചായത്തുകളിൽ 10 പേർക്ക്‌ വീതവും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. നെടുങ്കണ്ടം, തൊടുപുഴ, 
വണ്ടിപ്പെരിയാർ പ്രദേശങ്ങളിൽ എട്ടുപേർക്ക്‌ വീതവും ഇടവെട്ടി പഞ്ചായത്തിൽ ഏഴുപേർക്കും രോഗമുണ്ട്‌. കരിമണ്ണൂർ, പീരുമേട്, പെരുവന്താനം പഞ്ചായത്തുകളിൽ അഞ്ചുപേരുടെ വീതവും കൊന്നത്തടി, വെള്ളത്തൂവൽ പഞ്ചായത്തുകളിൽ നാലുപേരുടെ വീതവും ഫലം പോസിറ്റീവായി. കട്ടപ്പന നഗരസഭയിലും കുടയത്തൂർ, മുട്ടം പഞ്ചായത്തുകളിലും മൂന്നു രോഗികൾ വീതമുണ്ട്‌. അറക്കുളത്ത്‌ രണ്ടുപേർക്ക്‌ സമ്പർക്കരോഗമുണ്ട്‌. ചിന്നക്കനാൽ, ഇരട്ടയാർ, കോടിക്കുളം, കൊക്കയാർ, പള്ളിവാസൽ, പാമ്പാടുംപാറ, വട്ടവട, വാഴത്തോപ്പ് പഞ്ചായത്തുകളിൽ ഒരാളുടെ വീതം ഫലം പോസിറ്റീവായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top