29 November Tuesday

‘കരളിനായി’ യുവയുടെ പാട്ട്

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022
അടിമാലി
ഗുരുതരമായ  രോഗം ബാധിച്ച് കരൾമാറ്റ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി  ബുദ്ധിമുട്ടനുഭവിക്കുന്ന യുവാവിനായി പാട്ടുപാടി യുവത. രാജാക്കാട് സ്വദേശി കണ്ണ ( അജയരാജ് –44) നെ സഹായിക്കാനാണ് ഒരു ദിവസം മുഴുവൻ ഗാനമേള നടത്തിപണംസ്വരൂപിച്ചത്.   ആസ്റ്റർ മെഡിസിറ്റിയിൽ  കരൾമാറ്റിവയ്ക്കാനും ചികിത്സയ്ക്കുമായി 50 ലക്ഷം രൂപവേണം. കണ്ണന്റെ സ്വപ്നങ്ങൾ സഫലമാക്കാൻഡിവൈഎഫ്ഐ ആനച്ചാൽ മേഖലാ കമ്മിറ്റിയാണ് വ്യത്യസ്തമായ ഉദ്യമം ഏറ്റെടുത്തത്.  
 നാടകഗാനങ്ങളും പുതിയതും പഴയതുമായ സിനിമാ ഗാനങ്ങളുമായി ഗായകർ കളം നിറഞ്ഞപ്പോൾനാട്ടുകാരും യാത്രക്കാരും  സ്നേഹം കൊണ്ട് ബക്കറ്റും നിറച്ചു.
 മൈക്ക് സെറ്റ് ഫ്രണ്ട്സ് സൗണ്ടും വെളിച്ച സംവിധാനങ്ങൾ പ്രദേശവാസിയായ  ജോൺസണും ഭക്ഷണം ഫ്രണ്ട്സ് ഹോട്ടലും സൗജന്യമായി നൽകിയതോടെ സംഗതി കളറായി.
 ഗാനമേളയ്ക്ക് സമാപനം കുറിച്ചുകൊണ്ട് നടന്ന ജനകീയ ലേലവും പങ്കാളിത്തം കൊണ്ടും തുക കൊണ്ടും ഏറെ ശ്രദ്ധേയമായി.
 ഏത്തക്കുല, നിറഗ്യാസ് കുറ്റി, ബക്കറ്റ്, പൂവൻകോഴി, കോഴിമുട്ട, അടിച്ചുവാരി, തൂക്കുപാത്രം, ബെയ്സൻ, ലോട്ടറി ടിക്കറ്റുകൾ എന്നിവ ഒരുമിച്ചാണ് ലേലത്തിന് വച്ചത്. മിനിറ്റുകൾ സെക്കൻഡുകൾക്ക് വഴിമാറിയതോടെ ലേലം ഉറപ്പിച്ചത് എൺപതിനായിരം രൂപയ്ക്ക്.
 ആനച്ചാൽ സ്വദേശി റോയ് ജോർജ് ആണ് ലേലത്തിലൂടെ സാധനങ്ങൾ സ്വന്തമാക്കിയത്. ആകെ 1,90,000 രൂപ ഡിവൈഎഫ്ഐ പ്രവർത്തകർ സമാഹരിച്ചു. ഈ തുക തിങ്കൾ വൈകിട്ട് ആറിന് ആനച്ചാലിൽ എം എം മണി എംഎൽഎ കണ്ണന്റെ കുടുംബത്തിന് കൈമാറുമെന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് മനു തോമസ്, മേഖലാ സെക്രട്ടറി ഷംനാസ് പുളിക്കൽ എന്നിവർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top