25 October Monday

പൊരുതുന്ന ത്രിപുര ജനതയ്‌ക്ക്‌ കൈത്താങ്ങായി

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021

രാജകുമാരിയിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്റെ നേതൃത്വത്തിൽ ത്രിപുര സഹായനിധി സമാഹരിക്കുന്നു

 

തൊടുപുഴ 
ബിജെപിയുടെ ഫാസിസ്റ്റ് ഭീകരതയ്‌ക്കെതിരെ പൊരുതുന്ന ത്രിപുരയിലെ ജനങ്ങളെ സഹായിക്കാൻ ശനിയാഴ്‌ച സിപിഐ എം നേതൃത്വത്തിൽ ഫണ്ട്‌ ശേഖരിച്ചു. മുൻ മുഖ്യമന്ത്രിയും പൊളിറ്റ്‌ബ്യൂറോ അംഗവുമായ മണിക് സർക്കാരിനെ 15 തവണയാണ് സംഘപരിവാർ ക്രിമിനലുകൾ ആക്രമിച്ചത്. സിപിഐ എം സംസ്ഥാന-, പ്രാദേശിക ഓഫീസുകൾ തകർത്തു. എഴുന്നൂറോളം ചെറുതും വലുതുമായ ഓഫീസുകളാണ് ആക്രമിച്ചത്. 
    ജില്ലയിലെ എല്ലാ ബ്രാഞ്ച് പരിധിയിലും ഫണ്ട് ശേഖരണം സംഘടിപ്പിച്ചു. വീടുകളിലും കടകളിലും സ്ഥാപനങ്ങളിലും കയറിയാണ് ഹുണ്ടിക കലക്ഷനിലൂടെ ഫണ്ട് ശേഖരിച്ചത്‌. ചെറുതോണിയിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണി എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റംഗം സി വി വർഗീസ്‌, ജില്ലാ കമ്മിറ്റിയംഗം എം ജെ മാത്യു, ഏരിയ സെക്രട്ടറി പി ബി സബീഷ്‌ എന്നിവർ നേതൃത്വം നൽകി. അടിമാലി ഏരിയയിലെ ഫണ്ട്‌ ശേഖരത്തിന്‌ ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി, ഏരിയ സെക്രട്ടറി ടി കെ ഷാജി എന്നിവർ നേതൃത്വം നൽകി. തൊടുപുഴയിൽ സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗം വി വി മത്തായി, ഏരിയ സെക്രട്ടറി മുഹമ്മദ്‌ ഫൈസൽ എന്നിവരും കട്ടപ്പനയിൽ ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് മോഹനൻ, ഏരിയ സെക്രട്ടറി വി ആർ സജി എന്നിവരും നേതൃത്വം നൽകി. കരിമണ്ണൂരിൽ ഏരിയ സെക്രട്ടറി എൻ സദാനന്ദനും മൂലമറ്റത്ത്‌ ജില്ലാ കമ്മിറ്റിയംഗം കെ എൽ ജോസഫ്‌, ഏരിയ സെക്രട്ടറി ടി കെ ശിവൻ നായർ എന്നിവരും നേതൃത്വം നൽകി. 
    നെടുങ്കണ്ടത്ത്‌ ജില്ലാ കമ്മിറ്റിയംഗം പി എൻ വിജയൻ, ഏരിയ സെക്രട്ടറി ടി എം ജോൺ, രാജാക്കാട്‌ ജില്ലാ കമ്മിറ്റിയംഗങ്ങളായ എം വി ബേബി, വി എ കുഞ്ഞുമോൻ, ഷെെലജ സുരേന്ദ്രൻ, ഏരിയ സെക്രട്ടറി എം എൻ ഹരിക്കുട്ടൻ, ശാന്തൻപാറയിൽ ജില്ലാ സെക്രട്ടറിയറ്റംഗം വി എൻ മോഹനൻ, ജില്ലാ കമ്മിറ്റിയംഗം ടി ജെ ഷൈൻ, ഏരിയ സെക്രട്ടറി എൻ പി സുനിൽകുമാർ, വണ്ടൻമേട്ടിൽ ജില്ലാ കമ്മിറ്റിയംഗം കെ ആർ സോദരൻ, ഏരിയ സെക്രട്ടറി ടി എസ്‌ ബിസി, പീരുമേട്ടിൽ ജില്ലാ സെക്രട്ടറിയറ്റംഗം ആർ തിലകൻ, ജില്ലാ കമ്മിറ്റിയംഗം കെ എം ഉഷ, ഏരിയ സെക്രട്ടറി ജി വിജയാനന്ദ്‌, മറയൂരിൽ  ഏരിയ സെക്രട്ടറി വി സിജിമോൻ, ഏലപ്പാറയിൽ ജില്ലാ സെക്രട്ടറിയറ്റംഗം പി എസ്‌ രാജൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ ടി ബിനു, നിശാന്ത്‌ വി ചന്ദ്രൻ, ഏരിയ സെക്രട്ടറി എം ജെ വാവച്ചൻ എന്നിവരും നേതൃത്വം നൽകി. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top