25 October Monday

കർഷകപ്രക്ഷോഭം: ഐക്യദാർഢ്യ സദസ്സ്‌ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021
 
തൊടുപുഴ
ഭാരത്‌ ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജീവനക്കാരും അധ്യാപകരും ആക്ഷൻ കൗൺസിലിന്റെയും സമരസമിതിയുടെയും നേതൃത്വത്തിൽ മേഖലാ കേന്ദ്രങ്ങളിൽ ഐക്യദാർഢ്യ സദസ്സ്‌ സംഘടിപ്പിച്ചു. തൊടുപുഴയിൽ നടത്തിയ ഐക്യദാർഢ്യ സദസ്സ്‌ എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാർ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ ബിജുമോൻ അധ്യക്ഷനായി. കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം വി ബി വിനയൻ, എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ടി ജി രാജീവ്, കെഎംസിഎസ്‌യു നേതാവ് വി എസ് എം നസീർ എന്നിവർ സംസാരിച്ചു. ഇടുക്കിയിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം ഡി ബിനിൽ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ് മുരുകൻ വി അയത്തിൽ അധ്യക്ഷനായി. എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് നീന ഭാസ്‌കരൻ, ജില്ലാ ജോയിന്റ് സെക്രട്ടറി വി എസ് സുനിൽ, ജില്ലാ കമ്മിറ്റിയംഗം വിജീഷ് കുമാർ എന്നിവർ സംസാരിച്ചു. 
   നെടുങ്കണ്ടത്ത് കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗം ജയൻ പി വിജയൻ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എസ് സുകുമാരൻ അധ്യക്ഷനായി. എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ കെ സി സജീവൻ, എൻജിഒ യൂണിയൻ ഏരിയ സെക്രട്ടറി കെ എം മുരളി, കെഎസ്ടിഎ സബ്ജില്ലാ ട്രഷറർ ഗോകുൽ രാജ് എന്നിവർ സംസാരിച്ചു. അടിമാലിയിൽ കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം സ്റ്റാൻലിമോൻ ഉദ്ഘാടനം ചെയ്തു. കെജിഒഎ ഏരിയ സെക്രട്ടറി എം ബി രാജൻ അധ്യക്ഷനായി. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റംഗം പി എ ജയകുമാർ, കെഎസ്ടിഎ ജില്ലാ സെക്രട്ടറി കെ ആർ ബിനോയി എന്നിവർ സംസാരിച്ചു. 
     പീരുമേട്ടിൽ എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം എ സുരേഷ് ഉദ്ഘാടനം ചെയ്തു. 
    ജോയിന്റ് കൗൺസിൽ മേഖലാ സെക്രട്ടറി ആർ വിഷ്ണു അധ്യക്ഷനായി. കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം യേശുദാസ്, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി വി ആർ ബീനാമോൾ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ രാജീവ് ജോൺ, എം ആർ രജനി എന്നിവർ സംസാരിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top