26 October Monday
നാടുണർത്തി എൽഡിഎഫ്

കള്ളങ്ങൾ പൊളിച്ചടുക്കി നേരിന്റെ പോരാട്ടം

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2020

എൽഡിഎഫ് നയവിശദീകരണ യോഗം ആനച്ചാലിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

 ഇടുക്കി
ജില്ലയിൽ ഭൂപ്രശ്നങ്ങളുടെ പേരിൽ യുഡിഎഫ് നടത്തുന്ന സമരങ്ങളുടെയും കള്ളപ്രചാരണങ്ങളുടെയും പൊള്ളത്തരം തുറന്നുകാട്ടി എൽഡിഎഫ്‌ സംഘടിപ്പിച്ച വിശദീകരണ യോഗങ്ങൾ ശ്രദ്ധേയമായി. 1964, 1993 ലെ ഭൂമി പതിവ് നിയമം കലാനുസൃതമായി ഭേദഗതി ചെയ്യുക, യുഡിഎഫിന്റെ സർക്കാർവിരുദ്ധ പ്രചാരണം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യം ഉയർത്തിയാണ്‌ ജനകീയ സമരമുഖം തുറന്നത്. 
   ഗാഡ്‌ഗിൽ, കസ്‌തൂരിരംഗൻ റിപ്പോർട്ടുകളുടെ പേരിൽ പിറന്ന നാട്ടിൽനിന്ന്‌ ജനങ്ങളെ കുടിയിറക്കാൻ നോക്കിയവർക്കെതിരെയുള്ള പ്രതിഷേധം സമരകേന്ദ്രങ്ങളിൽ അലയടിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ച എൽഡിഎഫ് പൊതുയോഗം ആനച്ചാലിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ ഉദ്ഘാടനംചെയ്തു. കെ ബി ജോൺസൺ അധ്യക്ഷനായി. എം എൻ മോഹനൻ, ഇ എസ് ബോസ്, വിനു സ്കറിയ, പി ബി സജീവ് എന്നിവർ സംസാരിച്ചു. കാഞ്ചിയാറിൽ എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ കെ ശിവരാമൻ ഉദ്‌ഘാടനംചെയ്‌തു. വി വി ജോസ്‌ അധ്യക്ഷനായി. ജോസ്‌ ഞായറുകുളം, മാത്യു ജോർജ്‌, വി ആർ ശശി എന്നിവർ സംസാരിച്ചു.
     അടിമാലിയിൽ സിപിഐ സംസ്ഥാന കൗൺസിലംഗം സി എ ഏലിയാസ് ഉദ്ഘാടനംചെയ്തു. എം കമറുദീൻ അധ്യക്ഷനായി. ടി കെ ഷാജി, മുഹമ്മദ് റിയാദ്, ടി പി വർഗീസ്, കെ എം ഷാജി, പി കെ സജീവ് എന്നിവർ സംസാരിച്ചു. മാങ്കുളത്ത് ഈറ്റ കാട്ടുവള്ളി തഴ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ചാണ്ടി പി അലക്സാണ്ടർ ഉദ്ഘാടനംചെയ്തു. പ്രവീൺ ജോസ് അധ്യക്ഷനായി. എ പി സുനിൽ, ആന്റോച്ചൻ കലയക്കാട്ടിൽ, ജോൺസൺ മാത്യു എന്നിവർ സംസാരിച്ചു.
  മൂന്നാറിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റിയംഗം ആർ ഈശ്വരൻ അധ്യക്ഷനായി. സിപിഐ ജില്ലാ അസിസ്റ്റന്റ്‌ സെക്രട്ടറി പി മുത്തുപ്പാണ്ടി, സിപിഐ എം മൂന്നാർ ഏരിയ സെക്രട്ടറി കെ കെ വിജയൻ, എ രാജേന്ദ്രൻ, ടി എം മുരുകൻ, വി മാരിയപ്പൻ എന്നിവർ സംസാരിച്ചു. രാജാക്കാട്ടിൽ ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ   പ്രസിഡന്റ് സിബി മൂലേപ്പറമ്പിൽ ഉദ്‌ഘാടനംചെയ്തു. കെ കെ തങ്കപ്പൻ അധ്യക്ഷനായി. വി എ കുഞ്ഞുമോൻ, പ്രിൻസ് മാത്യു, ടി എം കമലം, ഒ ജി മദനൻ, സിബി കൊച്ചുവള്ളാട്ട്, ബേബിലാൽ എന്നിവർ സംസാരിച്ചു.
കട്ടപ്പനയിൽ സിപിഐ എം  ഏരിയ സെക്രട്ടറി വി ആർ സജി ഉദ്‌ഘാടനംചെയ്‌തു. എം സി ബിജു അധ്യക്ഷനായി. അഡ്വ. വി എസ്‌ അഭിലാഷ്‌, ടോമി ജോർജ്‌, ഇ ആർ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഏലപ്പാറയിൽ സിപിഐ എം ഏരിയ സെക്രട്ടറി എം ജെ വാവച്ചൻ ഉദ്ഘാടനം ചെയ്തു. സി സിൽവസ്റ്റർ, ജോസ് ഫിലിപ്പ്, കെ പി വിജയൻ, പി ജെ റെജി, വി പി കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു. പെരുവന്താനത്ത്‌ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ ടി ബിനു ഉദ്‌ഘാടനംചെയ്‌തു. സിപിഐ കണയങ്കവയൽ ലോക്കൽ സെക്രട്ടറി സജിമോൻ അധ്യക്ഷനായി. കെ എൽ ഡാനിയേൽ, തങ്കൻ ജോർജ്, സുഗുണൻ, എ ബിജു, ബേബി മാത്യു എന്നിവർ സംസാരിച്ചു.
 തൊടുപുഴയിൽ നിയോജകമണ്ഡലം കൺവീനർ വി വി മത്തായി ഉദ്ഘാടനംചെയ്തു. ജനാധിപത്യ കേരള കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സി ടി ഫ്രാൻസിസ് അധ്യക്ഷനായി. സിപിഐ താലൂക്ക് സെക്രട്ടറി പി പി ജോയി, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ ടി ആർ സോമൻ, ഷാജി തെങ്ങുംപള്ളിയിൽ എന്നിവർ സംസാരിച്ചു.
വഴിത്തലയിൽ സിപിഐ എം ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് പഞ്ചായത്ത് കൺവീനർ എം പത്മനാഭൻ അധ്യക്ഷനായി. രാജു പയത്നാൽ, പ്രസാദ് എന്നിവർ സംസാരിച്ചു.
  ശാന്തൻപാറയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി എൻ മോഹനൻ ഉദ്ഘാടനംചെയ്‌തു. പിത്തണ്ണൻ അധ്യക്ഷനായി. വി വി ഷാജി, സിപിഐ ജില്ലാ കമ്മിറ്റിയംഗം പി ടി മുരുകൻ, സേനാപതി ശശി, എം പി കുട്ടപ്പൻ, കെ എൻ ശിവൻ, ലിജി വർഗീസ്,  മിന്നൽക്കോടി, പഞ്ചായത്ത്‌ പ്രസിഡന്റ്‌ സരസ്വതി സെൽവം എന്നിവർ സംസാരിച്ചു. തോപ്രാംകുടിയിൽ സിപിഐ മണ്ഡലം സെക്രട്ടറി എം കെ പ്രിയൻ ഉദ്‌ഘാടനം ചെയ്തു. കെ എ അലി, ഇ എൻ ചന്ദ്രൻ, ഷൈൻ തോമസ്, സി കെ രാജീവ്, ജനീസ് കഴിക്കാട് എന്നിവർ സംസാരിച്ചു.
 രാജകുമാരിയിൽ സിപിഐ എം ഏരിയ സെക്രട്ടറി എം എൻ ഹരിക്കുട്ടൻ ഉദ്ഘാടനംചെയ്തു. കെ വി കുര്യാച്ചൻ അധ്യക്ഷനായി. പി ആർ പുഷ്പാഗതൻ, കെ കെ തങ്കച്ചൻ, പി രാജാറാം, എ പി രവീന്ദ്രൻ, എസ് മുരുകൻ, കെ കെ രമേശൻ എന്നിവർ സംസാരിച്ചു. എഴുകുംവയലിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി എൻ വിജയൻ ഉദ്ഘാടനം ചെയ്തു. കെ പി രാജൻ അധ്യക്ഷനായി. എം കെ ജോസഫ്, ജോയി അമ്പാട്ട്, ടി വി ശശി എന്നിവർ സംസാരിച്ചു.
മേരികുളത്ത് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി എസ് രാജൻ ഉദ്ഘാടനം ചെയ്തു. മിനിമോൾ നന്ദകുമാർ, സുമോദ് ജോസഫ്, കെ ജെ ജോസഫ്, പി ഗോപി, തോമസ് ഉലഹന്നാൻ എന്നിവർ സംസാരിച്ചു. ചക്കുപള്ളം ആറാംമൈലിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് മോഹനൻ ഉദ്ഘാടനം ചെയ്തു. ജിജി കെ ഫിലിപ്പ്, പി കെ രാമചന്ദ്രൻ, കുസുമം സതീഷ്, വി ആർ രാജപ്പൻ, ബിജു കൊല്ലമല, സതീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. പുറ്റടിയിൽ സിപിഐ സംസ്ഥാന കൗൺസിലംഗം സി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. കെ കെ സജീവ്കുമാർ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ ആർ സോദരൻ, കെ സോമശേഖരൻ, സിബി എബ്രഹാം, കെ ടി ഭാസി, ജോൺസൺ സ്കറിയ, വിജീഷ് ബാലകൃഷ്ണൻ, ഇ എസ് സോമശേഖരൻ, ജോസ് പൂവ്വത്തുംമൂട്ടിൽ എന്നിവർ സംസാരിച്ചു.
മുണ്ടിയെരുമയിൽ സിപിഐ ജില്ലാ കൗൺസിലംഗം പി എം ആന്റണി ഉദ്ഘാടനം ചെയ്തു. വി പി ശങ്കരകുറുപ്പ് അധ്യക്ഷനായി. സനിൽകുമാർ മംഗലശ്ശേരി, കെ ജി ഓമനക്കുട്ടൻ, എസ് മോഹനൻ, സി രാജശേഖരൻ, ഷിജിമോൻ ഐപ്, എം വി ബാബു, പി കെ തങ്കപ്പൻ, സി വി ആനന്ദ് എന്നിവർ സംസാരിച്ചു. കമ്പംമെട്ടിൽ സിപിഐ എം ഏരിയ സെക്രട്ടറി ടി എം ജോൺ ഉദ്ഘാടനം ചെയ്തു. കെ ഡി ജയിംസ് അധ്യക്ഷനായി. ടി ആർ സഹദേവൻ, കെ എസ് രാജ്‌മോഹൻ, വി സി അനിൽ, അഡ്വ. കുര്യക്കോസ് കുര്യൻ എന്നിവർ സംസാരിച്ചു. പാറത്തോട്ടിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി എ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. പി എ തങ്കച്ചൻ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി എൻ പി സുനിൽകുമാർ, സേനാപതി ശശി, ടി ജെ ജോമോൻ എന്നിവർ സംസാരിച്ചു.
 ഇടുക്കിയിൽ എൽഡിഎഫ്‌ മണ്ഡലം കൺവീനർ അനിൽ കൂവപ്ലാക്കൽ ഉദ്‌ഘാടനം ചെയ്‌തു. റോബിൻസ് ജോസഫ് അധ്യക്ഷനായി. കെ സവാദ്, ടി എസ് ബാബു, തോമസ് വെട്ടിയാങ്കൽ, സീമോൻ വാസു, ടി ജെ വർക്കി, സുനിൽ കുമാർ ജേക്കബ്, ഡിറ്റാജ് ജോസഫ് എന്നിവർ സംസാരിച്ചു. 
മുട്ടത്ത് സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ എൽ ജോസഫ് ഉദ്ഘാടനംചെയ്തു. ടി കെ മോഹനൻ, ടി എം റഷീദ്, എം കെ ഷാജി എന്നിവർ സംസാരിച്ചു. ആലക്കോട് സിപിഐ എം ഏരിയ സെക്രട്ടറി ടി കെ ശിവൻനായർ ഉദ്ഘാടനം ചെയ്തു. അബ്ദുൾ റസാക്ക്, എൻ കെ മുഹമ്മദ്‌, പി ജെ രതീഷ് എന്നിവർ സംസാരിച്ചു. അറക്കുളത്ത് കർഷകസംഘം ഏരിയ സെക്രട്ടറി പി ഡി സുമോൻ ഉദ്ഘാടനംചെയ്തു. എം ജി വിജയൻ, തുളസീധരൻ, പി ആർ പുഷ്പവലി എന്നിവർ സംസാരിച്ചു. പൂമാലയിൽ സിപിഐ താലൂക്ക് അസിസ്റ്റന്റ്‌ സെക്രട്ടറി വിജയൻ ഉദ്ഘാടനം ചെയ്തു. കെ എസ് ജോൺ, ഇ കെ കബീർ, എം ഐ ശശി എന്നിവർ സംസാരിച്ചു. കുമളി ഒന്നാംമൈലിൽ ജോണി ചെരുവുപറമ്പിൽ ഉദ്ഘാടനംചെയ്തു. വക്കച്ചൻ ആലക്കാപറമ്പിൽ അധ്യക്ഷനായി. എസ് ചന്ദ്രശേഖരപിള്ള,  വി ഐ സിംസൺ, കെ ജെ ദേവസ്യ എന്നിവർ സംസാരിച്ചു. മറയൂരിൽ ഏരിയ സെക്രട്ടറി വി സിജിമോൻ ഉദ്ഘാടനംചെയ്തു. പി എസ് ശശികുമാർ അധ്യക്ഷനായി. ജയിംസ്‌ മാത്യു, എസ്‌ ചന്ദ്രൻ എന്നിവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top