21 October Wednesday

കേന്ദ്രത്തിനെതിരെ കർഷക രോഷാഗ്നി

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2020
തിരുവനന്തപുരം
ബിജെപിയുടെ കർഷകവിരുദ്ധ ബില്ലുകൾക്കെതിരെ സംസ്ഥാനത്താകെ കർഷക പ്രതിഷേധം. രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി വെള്ളിയാഴ്‌ച സംയുക്ത കർഷക സമരസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത്‌ 250ൽപ്പരം കേന്ദ്രങ്ങളിൽ സത്യഗ്രഹം സംഘടിപ്പിച്ചു. കോവിഡ്‌ പെരുമാറ്റച്ചട്ടം പാലിച്ചായിരുന്നു സമരം. എല്ലാ കേന്ദ്രങ്ങളിലും പകൽ 10 മുതൽ 12വരെ നടന്ന സത്യഗ്രഹത്തിൽ പങ്കെടുത്ത കർഷക പ്രതിനിധികളെ തൊഴിലാളികളും യുവാക്കളും വിദ്യാർഥികളും മഹിളകളുമടക്കം അഭിവാദ്യം ചെയ്‌തു. സമരകേന്ദ്രങ്ങളിലേക്ക്‌ അഭിവാദ്യപ്രകടനങ്ങളും നടന്നു. രാജ്‌ഭവനുമുന്നിൽ അഖിലേന്ത്യാ കിസാൻസഭ വൈസ്‌ പ്രസിഡന്റ്‌ എസ്‌ രാമചന്ദ്രൻപിള്ള സമരം ഉദ്‌ഘാടനംചെയ്‌തു. സംയുക്ത കർഷകസമിതി സംസ്ഥാന ചെയർമാൻ സത്യൻ മൊകേരി അധ്യക്ഷനായി. സമരസമിതി നേതാക്കളായ കെ എൻ ബാലഗോപാൽ, സി കെ നാണു, ഉഴമലയ്‌ക്കൽ വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു. 
കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ ജില്ലയിലാകെ പ്രതിഷേധം. പാറത്തോട് പോസ്റ്റ്‌ ഓഫീസിന് മുന്നിൽ ധർണ കർഷകസംഘം ജില്ലാ സെക്രട്ടറി എൻ വി ബേബി ഉദ്ഘാടനം ചെയ്തു. ജയ്‌മോൻ ജോസഫ് അധ്യക്ഷനായി. കിസാൻസഭ ജില്ലാ കമ്മിറ്റിയംഗം കെ എൻ ഷാജി, എം എൻ വിജയൻ, കർഷകസംഘം നേതാക്കളായ വി എം ബേബി, കെ എൻ വിജയൻ, പി എസ്‌ ജയൻ, ജോഷി മാത്യു എന്നിവർ സംസാരിച്ചു. കട്ടപ്പന ഹെഡ് പോസ്റ്റ്‌ഓഫീസിനു മുന്നിൽ ധർണ കിസാൻസഭാ ജില്ലാ സെക്രട്ടറി ടി സി കുര്യൻ ഉദ്ഘാടനംചെയ്തു. കർഷകസംഘം ജില്ലാ ജോയിന്റ്‌ സെക്രട്ടറി മാത്യു ജോർജ്, കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം വി കെ സോമൻ, ടോമി ജോർജ് എന്നിവർ സംസാരിച്ചു. വണ്ടൻമേട്ടിൽ നടന്ന പ്രതിഷേധം കർഷകസംഘം ഏരിയ സെക്രട്ടറി കെ സോമശേഖരൻ ഉദ്ഘാടനം ചെയ്തു. തൊടുപുഴ ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ കർഷകസംഘം സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം പി പി ചന്ദ്രൻ ഉദ്ഘാടനംചെയ്തു. ബാബു കളപ്പുര അധ്യക്ഷനായി. സി എസ് ഷാജി, സി ടി ഫ്രാൻസിസ്, ടി പി കുഞ്ഞച്ചൻ, ശശികുമാരൻ, ബാബു മഞ്ഞള്ളൂർ, എം എം സുലൈമാൻ എന്നിവർ സംസാരിച്ചു.  ഉപ്പുതറ പോസ്റ്റ്‌ ഓഫീസിന് മുന്നിൽ കർഷകസംഘം ഏരിയ പ്രസിഡന്റ്‌ എം ജെ സജി ഉദ്ഘാടനം ചെയ്തു. ബിജു ചെംബ്ലാവിൽ, ആൽബർട്ട് വിശ്വംഭരൻ എന്നിവർ സംസാരിച്ചു. മുട്ടം പോസ്റ്റ്ഓഫീസിന്‌ മുന്നിൽ കോൺഗ്രസ്‌ എസ് ജില്ലാ പ്രസിഡന്റ്‌ അനിൽ രാഘവൻ ഉദ്‌ഘാടനം ചെയ്തു. കർഷകസംഘം ഏരിയ സെക്രട്ടറി പി ഡി സുമോൻ അധ്യക്ഷനായി. എം കെ ഷാജി, സന്തോഷ് ജോർജ് തണ്ടേൽ, ടി എം റഷീദ്, ഇ കെ കബീർ, സി വിനോബ എന്നിവർ സംസാരിച്ചു. മുരിക്കാശേരി പോസ്റ്റ് ഓഫീസിന്‌ മുന്നിൽ സമരം കിസാൻസഭ സംസ്ഥാന സെക്രട്ടറി മാത്യു വർഗീസ് ഉദ്‌ഘാടനം ചെയ്തു. എം ജെ ജോൺ അധ്യക്ഷനായി. തോമസ് കരിയക്കാവയലിൽ, എം കെ ചന്ദ്രൻകുഞ്ഞ്, ബന്നി പൂമറ്റം, ഇ എൻ ചന്ദ്രൻ, എം വി ബേബി, കെ എ അലി, പി കെ രാജ, ജോഷി മാത്യു എന്നിവർ സംസാരിച്ചു. കോടിക്കുളം ടൗണിൽ ധർണ ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കെ ജെ തോമസ് അധ്യക്ഷനായി. സി വി ജോർജ് സംസാരിച്ചു. ഇരുമ്പുപാലത്ത് പ്രതിഷേധം വിനു സ്കറിയ ഉദ്ഘാടനം ചെയ്തു. ഐ ശശിധരന്‍ അധ്യക്ഷനായി. ടി കെ ഷാജി, മുഹമ്മദ് റിയാദ്, ചാണ്ടി പി അലക്സാണ്ടര്‍, കെ ബി വരദരാജന്‍ എന്നിവര്‍ സംസാരിച്ചു. കെ ജി ബാബു സ്വാഗതവും പി പി സാബു നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top